കൊല്ലം: കൊട്ടാരക്കര വെളിയത്ത് ടിപ്പര്‍ നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായി. എതിര്‍ ദിശയില്‍ സഞ്ചരിച്ച സൈക്കിള്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോഡ് കയറ്റി വന്ന ടിപ്പറാണ് നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറിയത്.വെളിയം ജങ്ഷനില്‍ ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്.

നാല് റോഡുകള്‍ സംഗമിക്കുന്ന വെളിയം ജംങ്ഷനില്‍ കൊട്ടാരക്കര-ഓയൂര്‍ റൂട്ടില്‍ വന്ന ടിപ്പറാണ് നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചുകയറിയത്. ഈ സമയം നെടുമണ്‍കാവ്-ആയൂര്‍ റോഡില്‍ സൈക്കിള്‍ ചവിട്ടി വരികയായിരുന്ന ആളെ ടിപ്പര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം കടയില്‍ ഇടിച്ചാണ് ടിപ്പര്‍ നിന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
video courtesy: News 18

കടയിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാല്‍ പരിക്കുകളേല്‍ക്കാതെ രക്ഷപെട്ടു. സൈക്കിള്‍ യാത്രികന്‍ ടിപ്പറിനും കടയ്ക്കും ഇടയില്‍ കുടുങ്ങിയെങ്കിലും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. നിസാര പരിക്കുകളേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി.

അപകടത്തില്‍പ്പെട്ട വാഹനം ഫയര്‍ ഫോഴ്‌സ് എത്തിയാണ് വാഹനം നീക്കം ചെയ്തത്. അപകടത്തെത്തുടര്‍ന്ന് വെളിയം ജങ്ഷനില്‍ അല്‍പ്പനേരം ഗതാഗതതടസം ഉണ്ടായി. പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക