തലശ്ശേരിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കൗതുകം തോന്നി ചാരിനിന്ന പിഞ്ചുബാലനെ ക്രൂരമായി മര്‍ദിച്ച പ്രതി കസ്റ്റഡിയില്‍. ആറുവയസുകാരനെ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മര്‍ദനമേറ്റത്.

താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ഗണേഷിനെ ചവിട്ടിയത്. ഇയാളുടെ കാര്‍ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക