പാമ്ബിനെ പേടിയില്ലാത്തവര്‍ കുറവായിരിക്കും. അപ്പോള്‍ പെരുമ്ബാമ്ബിനെ തൊട്ടുമുന്നില്‍ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. തൊട്ടുമുന്നില്‍ എന്നുവെച്ചാല്‍ നിങ്ങള്‍ ടോയ്‌ലറ്റില്‍ ഇരിക്കുന്ന സമയത്ത് ഷവറിന് മുകളില്‍ പെരുമ്ബാമ്ബ് ചുറ്റിയിരിക്കുന്നത് കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. ശ്വാസം പോകുന്നത് പോലെ തോന്നുമല്ലേ. എന്നാല്‍ ഇങ്ങനൊരു സംഭവം ഉണ്ടായി.

ഓസ്‌ട്രേലിയയിലാണ് സംഭവം. ബാത്ത്റൂമിനകത്ത് പെരുമ്ബാമ്ബ് ചുറ്റിയിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്. ചിത്രങ്ങളില്‍, ആറടി ഉയരമുള്ള പെരുമ്ബാമ്ബ് ഗ്ലാസ് ഷവര്‍ സ്‌ക്രീനിലൂടെ ശരീരം വലിച്ചുനീട്ടുന്നതും അതിന്റെ വാല്‍ഭാഗം ടോയ്‌ലറ്റില്‍ മുട്ടുന്നതും കാണാം. ഹഡ്‌സണ്‍ സ്‌നേക്ക് ക്യാച്ചിംഗില്‍ നിന്നുള്ള ആന്റണി ജാക്‌സണ്‍ എത്തിയ ശേഷമാണ് പാമ്ബിനെ പിടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Can you passss the shampoo pleasssse? 🐍🧼 An Oxenford man got quite the shock while sitting on the toilet, when he spotted this curious critter descending from the bathroom heat lamp. #9News | WATCH LIVE 6pm

Posted by 9 News Queensland on Tuesday, 13 June 2023

ഒമ്ബത് മിനിറ്റിനുള്ളില്‍ അദ്ദേഹം സംഭവസ്ഥലത്തെത്തി, പെരുമ്ബാമ്ബിനെ താഴെയിറക്കി. പാമ്ബിനെ പിടികൂടാൻ അദ്ദേഹത്തിന് 30 സെക്കൻഡ് സമയം മാത്രമേ വേണ്ടി വന്നുള്ളൂ. വലിപ്പം കൂടുതലാണെങ്കിലും, പെരുമ്ബാമ്ബുകള്‍ കൗതുകമുള്ളവയാണെന്നും അത് ഒറ്റയ്ക്കാണെങ്കില്‍ അവ മിക്കവാറും നിരുപദ്രവകാരികളാണെന്നും ജാക്‌സണ്‍ പറഞ്ഞു.

കാര്‍പ്പറ്റ് പെരുമ്ബാമ്ബുകള്‍ വിഷമില്ലാത്തവയാണ്, അവയെ ഏതെങ്കിലും വിധത്തില്‍ ശല്യപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്താല്‍ മാത്രമേ അത് കടിക്കുള്ളൂ. 13 അടി വരെ നീളത്തില്‍ വളരാൻ കഴിയുന്ന ഇവ ടാസ്മാനിയ ഒഴികെ ഓസ്‌ട്രേലിയയില്‍ എല്ലായിടത്തും കാണാവുന്നതാണ്.ഓസ്‌ട്രേലിയയിലെ പാമ്ബുകള്‍ ശൈത്യകാലത്ത് വിശ്രമിക്കാൻ സുരക്ഷിതമായ സ്ഥലങ്ങള്‍ തേടുന്നു.മേല്‍ക്കൂരയില്‍ എലികള്‍ ഉള്ളതുകൊണ്ടാണ് തീറ്റതേടി പാമ്ബ് അവിടെ വന്നതെന്നും അവിടെ നല്ല ചൂടായിരുന്നുവെന്നും ജാക്സണ്‍ വിശദീകരിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക