പാനൂരില്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. മാനന്തേരി സ്വദേശി ശ്യാംജിത്താണ് പൊലീസ് പിടിയിലായത്. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രണയത്തില്‍നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

വിഷ്ണുപ്രിയ തനിച്ചാണെന്ന് മനസിലാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി വീട്ടിലെത്തിയത്. കയ്യില്‍ ആയുധം കരുതിയാണ് പ്രതി വീട്ടിലെത്തിയത്. വീടിനകത്തേക്ക് കയറിയശേഷം വിഷ്ണുപ്രിയയുടെ കഴുത്തിന് ആദ്യം വെട്ടുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണുപ്രിയയുടെ കൈയിലും വെട്ടേറ്റു. പിന്നാലെ വീണ്ടും കഴുത്തില്‍ വെട്ടി മരണം ഉറപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്യാംജിത്തും വിഷ്ണുപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇവരുടെ പ്രണയത്തില്‍ ഉലച്ചിലുണ്ടാവുകയും വിഷ്ണുപ്രിയ ബന്ധത്തില്‍നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയത്. പ്രതിയെ സംബന്ധിച്ച്‌ ആദ്യ ഘട്ടത്തില്‍ തന്നെ പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് മാനന്തേരി സ്വദേശി ശ്യംജിത്തിന്റെ ടവര്‍ ലോക്കേഷനും പോലിസ് പരിശോധിച്ചു.

നാല് മാസമായി പാനൂര്‍ നൂക്ലിയസ് ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു. തറവാട്ട് വീട്ടില്‍ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോള്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ച്‌ വരികയായിരുന്നു. ഈ സമയത്താണ് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക