ഇരുചക്ര വാഹന ബ്രാന്‍ഡായ ടിവിഎസ് മോട്ടോര്‍ കമ്ബനി തങ്ങളുടെ 125 സിസി ജനപ്രിയ ബൈക്കായ ടിവിഎസ് റൈഡറിന്റെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. വമ്ബന്‍ മൈലേജ് നല്‍കുന്ന ഈ ബൈക്കിന്റെ പുതിയ വേരിയന്റില്‍ നിരവധി പ്രീമിയം ഫീച്ചറുകള്‍ കമ്ബനി നല്‍കിയിട്ടുണ്ട്. ചില പുതിയ നൂതന കണക്റ്റിവിറ്റി സവിശേഷതകളും പുതിയ ടിഎഫ്‍ടി ഡിസ്പ്ലേയും ബൈക്കില്‍ കമ്ബനി അവതരിപ്പിച്ചു. സിംഗിള്‍ വേരിയന്റിലാണ് ഇത് വന്നിരിക്കുന്നത്. ഇതിന്റെ എക്‌സ്-ഷോറൂം വില 99,990 രൂപയാണ്. ഇത് ഇപ്പോള്‍ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്. പഴയ മോഡലിനെ അപേക്ഷിച്ച്‌ 9000 രൂപയോളം വര്‍ധിച്ചു. വിക്കഡ് ബ്ലാക്ക്, ഫിയറി യെല്ലോ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്‍ഷനുകളില്‍ എത്തുന്ന ഈ ബൈക്കിന്റെ ബുക്കിംഗും കമ്ബനി ആരംഭിച്ചു. ഈ ഫീച്ചറുകളെല്ലാം കൂടാതെ ബൈക്കിന്റെ ഡിസൈനില്‍ എന്‍ജിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇതാ പുതിയ ടിവിഎസ് റൈഡര്‍ 125നെക്കുറിച്ച്‌ അറിയേണ്ടതെല്ലാം.

വിപുലമായ ഫീച്ചറുകള്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

99 കണക്റ്റഡ് ഫീച്ചറുകളാണ് ഈ ബൈക്കില്‍ കമ്ബനി നല്‍കിയിരിക്കുന്നത്. ടിവിഎസ് റൈഡര്‍ 125 ന് ഇപ്പോള്‍ ഒരു പുതിയ 5 ഇഞ്ച് ഡിജിറ്റല്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നു, അതില്‍ നിരവധി സവിശേഷതകള്‍ സജ്ജീകരിച്ചിരിക്കുന്നു. Smart Xconnect കണക്റ്റിവിറ്റി കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഇത് നിങ്ങളുടെ ഫോണിലേക്ക് കണക്റ്റുചെയ്യാനാകും. ഫോണിലേക്ക് കണക്റ്റുചെയ്യുമ്ബോള്‍, അറിയിപ്പ് അലേര്‍ട്ടുകളും കാലാവസ്ഥാ വിവരങ്ങളും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും നിങ്ങള്‍ക്ക് ലഭിക്കും. ഡിസ്‌പ്ലേ വലുതാണ്. അതുകൊണ്ട് തന്നെ അത് വായിക്കുന്നത് എളുപ്പമാക്കുന്നു.

പെട്രോള്‍ പമ്ബിലേക്കുള്ള വഴി

ഈ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ കുറഞ്ഞ ഇന്ധന മുന്നറിയിപ്പ് ലൈറ്റും ഉണ്ട്. അതായത് ഇന്ധനം കുറഞ്ഞാല്‍ ഈ ബൈക്ക് നിങ്ങള്‍ക്ക് അടുത്തുള്ള പെട്രോള്‍ പമ്ബിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും. അടുത്തുള്ള പെട്രോള്‍ പമ്ബിലേക്കുള്ള വഴി ഈ സ്ക്രീന്‍ ഓട്ടോമാറ്റിക്കായി കാണിക്കുകയും ചെയ്യും.

വോയിസ് അസിസ്റ്റ്, പാര്‍ക്കിംഗ് ലൊക്കേഷന്‍ അപ്ഡേറ്റുകള്‍

ഇന്ധന മുന്നറിയിപ്പ് സംവിധാനം കൂടാതെ, വോയ്‌സ് അസിസ്റ്റിന്റെ സവിശേഷതയും ബൈക്കില്‍ നല്‍കിയിട്ടുണ്ട്, ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നാവിഗേഷന്‍ അല്ലെങ്കില്‍ സംഗീതം പോലുള്ള സവിശേഷതകളെ സംസാരിച്ചുകൊണ്ട് നിയന്ത്രിക്കാനാകും. അതേ സമയം, നിങ്ങള്‍ക്ക് ഈ സ്ക്രീനിന്റെ തെളിച്ചം ക്രമീകരിക്കാനും കഴിയും. മെറ്റാവേഴ്‌സില്‍ പുറത്തിറക്കുന്ന ആദ്യ ബൈക്ക് കൂടിയാണിത്.

എഞ്ചിനും മൈലേജും

8.37 kW പവറും 11.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 124.8 സിസി എയര്‍, ഓയില്‍ കൂള്‍ഡ് 3V എന്‍ജിനാണ് ടിവിഎസ് റൈഡറിന്‍റെ ഹൃദയം. പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് 5.9 സെക്കന്‍ഡുകള്‍ മാത്രം മതി. മണിക്കൂറില്‍ 99 കിലോമീറ്ററാണ് ബൈക്കിന്റെ ഉയര്‍ന്ന വേഗത. ഈ എഞ്ചിനില്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് സജ്ജീകരിച്ചിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക