നിങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനായി ചില ‘ ലൈഫ് ഹാക്കുകള്‍’ പഠിക്കേണ്ടതുണ്ട്. ക്ലീനിംഗ്, തുണി മടക്കിവെയ്ക്കല്‍, പാക്കിംഗ്, റൂം സെറ്റ് ചെയ്യല്‍ എന്നിങ്ങനെയുള്ള ദൈനംദിന ജോലികള്‍ എളുപ്പമാക്കുന്ന ചില പൊടിക്കൈകളെയാണ് ലൈഫ് ഹാക്കുകള്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ടെക്‌നിക്കുകള്‍ പഠിക്കാന്‍ വളരെ എളുപ്പമാണ്, മാത്രമല്ല, അവ നമ്മുടെ സമയം ലാഭിക്കുകയും ചെയ്യും. ജീന്‍സ് മടക്കാനുള്ള ഒരു എളുപ്പവഴി കാണിച്ചു തരുന്ന ഒരു വീഡിയോ ആണ് ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

‘ജീന്‍സ് മടക്കാനുള്ള 3 വഴികള്‍’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു സ്ത്രീ ഡ്രോവറില്‍ നിന്ന് ഒരു ജോടി ജീന്‍സ് പുറത്തെടുക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. അലമാരയിലേക്ക് ജീന്‍സ് മടക്കി വെയ്ക്കുന്നത് എങ്ങനെയാണെന്നാണ് അവര്‍ ആദ്യം കാണിക്കുന്നത്. രണ്ടാമതായി, യാത്ര പോകുമ്ബോള്‍ ജീന്‍സ് മടക്കേണ്ടത് എങ്ങനെയാണെന്ന് കാണിക്കുന്നു. മൂന്നാമതായി, ഒരു ഡ്രോയറില്‍ എങ്ങനെ ജീന്‍സ് മടക്കിവെയ്ക്കാം എന്നും കാണിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒക്ടോബര്‍ 19ന് പോസ്റ്റ് ചെയ്ത വീഡിയോ 68,500ലധികം പേരാണ് പേരാണ് കണ്ടത്. ആയിരത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ദൈനംദിന ജോലികള്‍ ചെയ്യുന്നതിനുള്ള എളുപ്പവഴികളാണ് ഈ അക്കൗണ്ടില്‍ കൂടുതലും പ്രത്യക്ഷപ്പെടുന്നത്.ഒരു പേപ്പറില്‍ ടേപ്പ് ഒട്ടിച്ചുവെച്ച്‌ പേപ്പര്‍ കീറാതെ എങ്ങനെ ടേപ്പ് നീക്കം ചെയ്യാം എന്ന വീഡിയോയും ഈ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദൈനംദിന ജോലികളില്‍ സമയം ലാഭിക്കാന്‍ താല്‍പ്പര്യമുള്ള ഒരാളാണ് നിങ്ങളെങ്കില്‍, ഈ അക്കൗണ്ട് നിര്‍ബന്ധമായും സന്ദര്‍ശിക്കണം.

ജീന്‍സിന്റെ വലിയ പോക്കറ്റിന് തൊട്ടുമുകളില്‍ ഒരു ചെറിയ പോക്കറ്റ് ഉള്ളതിന്റെ കാരണവും അടുത്തിടെ വാര്‍ത്തയായിരുന്നു. പണ്ട് കാലത്ത് ജീന്‍സ് ധരിക്കുന്നവര്‍ പോക്കറ്റ് വാച്ചുകള്‍ കൊണ്ട് നടക്കുമായിരുന്നു. ചെറിയ പോക്കറ്റ് വന്നതിനു ശേഷം പോക്കറ്റ് വാച്ചുകള്‍ ഈ പോക്കറ്റില്‍ സൂക്ഷിക്കുമായിരുന്നു. സ്യൂട്ടിനൊപ്പം ധരിക്കുന്ന പാന്റിന് ഈ സൗകര്യം ഉണ്ടായിരുന്നില്ല. കാരണം സ്യൂട്ടിന്റെ കോട്ടില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഒരു പോക്കറ്റ് ഉണ്ടായിരുന്നു. പിന്നീട് വാച്ചുകള്‍ പോക്കറ്റില്‍ നിന്ന് കൈത്തണ്ടയിലേക്ക് മാറിയപ്പോള്‍, ഈ ചെറിയ പോക്കറ്റുകള്‍ക്ക് ഉപയോഗം ഇല്ലാതെയായി.

ഇന്നത്തെ കാലത്ത് ഇത്രയും ചെറിയ പോക്കറ്റില്‍ ഒന്നും സൂക്ഷിക്കാന്‍ കഴിയുകയുമില്ല ആളുകള്‍ അതിനു ശ്രമിക്കുന്നുമില്ല. എങ്കിലും ഈ സ്‌റ്റൈല്‍ ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ചിലര്‍ നാണയങ്ങള്‍ സൂക്ഷിക്കാന്‍ ഇവ ഉപയോഗിച്ചാലും വിരലുകള്‍ കയറാന്‍ മാത്രം വലിപ്പമുള്ളവയല്ല ഇന്ന് ഇറങ്ങുന്ന ജീന്‍സിലെ ഈ കുട്ടി പോക്കറ്റ്. രണ്ടാം ലോകമഹായുദ്ധസമയത്ത് ചെറിയ പോക്കറ്റുകളില്‍ ഉപയോഗിച്ചിരുന്ന രണ്ട് റിവറ്റുകള്‍ നീക്കം ചെയ്തിരുന്നു. കാരണം അക്കാലത്ത് ആയുധങ്ങളും ബുള്ളറ്റുകളും നിര്‍മ്മിക്കാന്‍ കൂടുതല്‍ ലോഹം ആവശ്യമായി വന്നിരുന്നു. യുദ്ധം അവസാനിച്ചപ്പോള്‍ ഈ റിവറ്റുകള്‍ പോക്കറ്റില്‍ തിരിച്ചെത്തി. എന്നിട്ടും കമ്ബനി ചെറിയ പോക്കറ്റ് പൂര്‍ണമായും ഒഴിവാക്കിയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക