പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. മുന്‍ സര്‍ക്കാരുകള്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളെ ഓര്‍ക്കാതിരിക്കുന്നത് ശരിയായ രീതിയല്ലെന്ന് സുധാകരന്‍ തുറന്നടിച്ചു. ആലപ്പുഴയിലെ കൊമ്മാടി, ശവക്കോട്ട പാലങ്ങളുടെ ഉദ്ഘാടനം ഉടൻ നടക്കാനിരിക്കെയാണ് പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രിയുടെ വിമര്‍ശനം. ശവക്കോട്ട പാലത്തിനും കൊമ്മാടി പാലത്തിനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് 50 കോടിയിലേറെ രൂപ അനുവദിച്ചാണ് പണി ആരംഭിച്ചതെന്ന് ജി സുധാകരൻ ഓര്‍മിപ്പിച്ചു.

“അടിസ്ഥാന വികസനത്തെ മനസ്സിലാക്കി വേണം പ്രചാരണം നടത്താൻ. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ എവിടെയും പറയുന്നില്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്” – ജി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം ഉന്നയിച്ചു. താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ആലപ്പുഴയില്‍ എട്ട് പാലങ്ങള്‍ ഡിസൈന്‍ ചെയ്ത് പണം അനുവദിച്ചിരുന്നെന്ന് അദ്ദേഹം പറയുന്നു. 70 ലധികം പാലങ്ങള്‍ ഡിസൈന്‍ ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈറ്റ് ടോപ്പിങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകള്‍ പോലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴയില്‍ കൊണ്ടുവന്നു. ആലപ്പുഴയെ പുതുക്കിപ്പണിയുകയെന്ന നിയമസഭാ പ്രഖ്യാപനത്തിന്റെ ഭാഗമായായിരുന്നു ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ ചരിത്രവസ്തുക്കള്‍ ഒന്നും ഓര്‍ക്കപ്പെടുന്നില്ലെന്ന് ജി സുധാകരന്‍ കുറ്റപ്പെടുത്തി.

ഈമാസം 24നാണ് ശവക്കോട്ട, കൊമ്മാടി പാലങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫ്ലക്സുകളിലോ പോസ്റ്ററുകളിലോ എവിടേയും ജി സുധാകരന്റെ പേരോ ചിത്രമോ ഇല്ല. മുഖ്യമന്ത്രി, മുഹമ്മദ് റിയാസ്, എ എം ആരിഫ് എംപി, ചിത്തരഞ്ജൻ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഫ്ലക്സുകളിലുള്ളത്. ജി സുധാകരൻ തന്നെ നേരിട്ട് രംഗത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസിനെതിരെ പാർട്ടിക്കുള്ളിലും പോര് ശക്തമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങൾ പുനർ നിർമ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്….

Posted by G Sudhakaran on Sunday, 20 August 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക