പാനൂര്‍ വള്ള്യായിയില്‍ യുവതിയെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നടേമ്മന്‍ കല്ലാങ്കണ്ടിയിലെ വിഷ്ണു പ്രിയ (23യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിലാണ് കഴുത്തറുത്ത നിലയിൽ വിഷ്ണുപ്രിയയുടെ മൃതദേഹം.

പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. കൈകളിലടക്കം മുറിവേറ്റനിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച്‌ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. യുവതി ഈ സമയം വീട്ടില്‍ തനിച്ചായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീടിന് തൊട്ടടുത്ത് മരണം നടന്ന വീടുണ്ടായിരുന്നു. വിഷ്ണുപ്രിയയുടെ വീട്ടുകാരും സമീപ പ്രദേശത്തെ വീട്ടുകാരും മരണവീട്ടിലായിരുന്നു. തൊട്ടടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവര്‍ മരണവീട്ടിലായിരുന്ന സമയത്താണ് കൊലപാതകം. കൊലപാതകം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെക്കുറിച്ച്‌ ചില സൂചനകള്‍ ലഭിച്ചതായും പൊലീസ് പറയുന്നു. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് കുറച്ചു നാളുകള്‍ക്ക് മുമ്ബാണ് ഖത്തറിലേക്ക് തിരികെ പോയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക