ഇന്ത്യയില്‍ ഏറ്റവും ജനപ്രിയനായിരുന്ന സൂപ്പര്‍ ഹീറോ ശക്തിമാന്‍ തിരിച്ചെത്തുന്നു. സോണി പിക്ചേഴ്സാണ് ശക്തിമാനെ വീണ്ടും സീനിലേക്ക് എത്തിക്കുന്ന വിവരം പുറത്ത് വിട്ടത്. ചിത്രത്തിന്റെ സംവിധായകനായി ബേസില്‍ ജോസഫായിരിക്കും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബേസില്‍ ജോസഫും ശക്തിമാന്‍ ടീമും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ബേസിലും സിനിമയുടെ ടീമും തമ്മിലുള്ള ചര്‍ച്ചകള്‍ പോസിറ്റീവായാണ് അവസാനിക്കുന്നതെന്നാണ് സൂചന. ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ലോകത്തെ പറ്റി ബേസില്‍ ജോസഫിന് വളരെ നന്നായി അറിയാം. അദ്ദേഹവും ശക്തിമാന്റെ ഫാനാണ്. ശക്തിമാന്‍ ടീമിനെ ബേസില്‍ മുന്‍പേ തന്നെ കണ്ടിട്ടുണ്ട്. സിനിമയുടെ ഭാഗമാകാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക