ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ പ്ലാസ്‌മയ്ക്ക് പകരം മുസമ്ബി ജ്യൂസ് കുത്തിവെച്ചതിനെ തുടര്‍ന്ന് ഡെങ്കിപ്പനി ബാധിച്ചയാള്‍ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ നടപടി. സംഭവത്തെ തുടര്‍ന്ന് ആശുപത്രി പൂട്ടി സീല്‍ ചെയ്തു. രോഗി മരിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആശുപത്രിക്കെതിരെ അന്വേഷണം നടത്താന്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് സംഭവം നടന്നത്.

25000 രൂപ കൊടുത്താണ് 5 യൂണിറ്റ് പ്ലേറ്റ്ലെറ്റ് വാങ്ങിയതെന്നാണ് രോഗിയുടെ ബന്ധുക്കള്‍ പറയുന്നത്. നാല് യൂണിറ്റ് കുത്തിവെച്ചപ്പോഴേക്കും രോഗി അവശനായി. ഒരു യൂണിറ്റ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും അത് പരിശോധിക്കണം എന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. രോഗികളുടെ ബന്ധുക്കള്‍ തന്നെയാണ് പ്ലേറ്റ്‌ലെറ്റുകള്‍ വാങ്ങിയതെന്നാണ് ആശുപത്രി അധികൃതരുടെ ആരോപണം. ഉന്നയിച്ചു. രോഗിയുടെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് 17,000 ആയി കുറഞ്ഞതോടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ ക്രമീകരിക്കാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടതായി ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“അവര്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അഞ്ച് യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകള്‍ കൊണ്ടുവന്നു. മൂന്ന് യൂണിറ്റ് രോഗിക്ക് കുത്തിവച്ചു. അതോടെ രോഗിയുടെ നില വഷളായി. അതിനാല്‍ ഞങ്ങള്‍ അത് നിര്‍ത്തി,” ആശുപത്രി ഉടമ പ്രസ്താവനയില്‍ പറഞ്ഞു, താനും അന്വേഷണത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം നടക്കുകയാണെന്നും പ്ലേറ്റ്‌ലെറ്റുകളും പരിശോധിക്കുമെന്നും പ്രയാഗ്‌രാജ് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാര്‍ ഖത്രി പറഞ്ഞു.

എന്നാല്‍ രോഗിയുടെ നില ഗുരുതരമായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചാണ് രോഗി മരിച്ചത്. ഈ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആണ് ‘പ്ലേറ്റ്‌ലെറ്റ്’ ബാഗ് വ്യാജമാണെന്നും യഥാര്‍ത്ഥത്തില്‍ രാസവസ്തുക്കളും മധുരവും അല്ലെങ്കില്‍ മൊസാമ്ബി ജ്യൂസും കലര്‍ന്നതാണെന്നും അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക