വാഹനങ്ങളോട് ഏറെ താല്‍പര്യം പുലര്‍ത്തുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കാറുകളുടെ ഒരു വലിയ കളക്ഷനുമുണ്ട് അദ്ദേഹത്തിന്. തന്‍റെ യുട്യൂബ് ചാനലിലൂടെ സ്വന്തം വാഹനങ്ങളില്‍ ചിലത് വാഹനപ്രേമികള്‍ക്കു മുന്നില്‍ കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയും ചെയ്‍തിരുന്നു ദുല്‍ഖര്‍. ഇപ്പോഴിതാ ഇലക്‌ട്രിക് ബൈക്ക് നിര്‍മ്മാണ രംഗത്തേക്ക് ചുവട് വെക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇലക്‌ട്രിക് ബൈക്ക് നിര്‍മ്മാണ രംഗത്തെ നവാഗതരായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്ന കമ്ബനിയുടെ ആദ്യ നിക്ഷേപകനായിരിക്കുകയാണ് ദുല്‍ഖര്‍. തങ്ങളുടെ എഫ് 77 എന്ന മോഡല്‍ കഴിഞ്ഞ ദിവസം കമ്ബനി പുറത്തിറക്കിയിരുന്നു. ഒറ്റ ചാര്‍ജിങ്ങില്‍ 307 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്ബനി ഈ മോഡലിന് വാഗ്‍ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ദൂരക്ഷമത കിട്ടുന്ന ഇലക്‌ട്രിക് ബൈക്ക് ആണ് ഇതെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇലക്‌ട്രിക് ബൈക്ക് നിര്‍മ്മാണ രംഗത്തെ നവാഗതരായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്ന കമ്ബനിയുടെ ആദ്യ നിക്ഷേപകനായിരിക്കുകയാണ് ദുല്‍ഖര്‍. തങ്ങളുടെ എഫ് 77 എന്ന മോഡല്‍ കഴിഞ്ഞ ദിവസം കമ്ബനി പുറത്തിറക്കിയിരുന്നു. ഒറ്റ ചാര്‍ജിങ്ങില്‍ 307 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്ബനി ഈ മോഡലിന് വാഗ്‍ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ദൂരക്ഷമത കിട്ടുന്ന ഇലക്‌ട്രിക് ബൈക്ക് ആണ് ഇതെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

വാഹനങ്ങളോടുള്ള തന്റെ സ്നേഹത്തിനൊപ്പം ഓട്ടോമോട്ടീവ് മേഖലയില്‍ ആവേശകരമായ ഒരു ബ്രാന്‍ഡിന്റെ ഭാഗമാകുക എന്നത് സ്വപ്നമായിരുന്നെന്ന് ദുല്‍ഖര്‍ ഇതേക്കുറിച്ച്‌ പറയുന്നു. സുഹൃത്തുക്കളും കമ്ബനിയുടെ ചുമതലക്കാരുമായ നാരായണ്‍, നിരജ് രാജ്മോഹന്‍ എന്നിവര്‍ ആശയം പങ്ക് വച്ചപ്പോള്‍ അവരുടെ നവീന ചിന്തകളില്‍ താന്‍ ആകര്‍ഷിക്കപ്പെടുകയായിരുന്നെന്നാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അള്‍ട്രാവയലറ്റിന്റെ ആദ്യ ഇന്‍വെസ്റ്റര്‍ ആയതിന്റെ ആവേശം ദുല്‍ഖര്‍ ഇങ്ങനെ പങ്കുവെക്കുന്നു- ഈ വാഹനത്തിന്റെ ഓരോ ഘട്ടത്തിലും താന്‍ ഒപ്പമുണ്ടായിരുന്നു. എന്റെ ഗരാജില്‍ അള്‍ട്രാവയലറ്റ് എഫ് 77 നായി ഒരു സ്ലോട്ട് ഒഴിച്ചിട്ടിട്ടുണ്ട്, ദുല്‍ഖര്‍ പറയുന്നു.

എഫ്77 എന്ന മോഡല്‍ നവംബര്‍ 24 ന് അവതരിപ്പിക്കുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. ഇ- ബൈക്കിന്റെ ആദ്യ എക്സ്പീരിയന്‍സ് സെന്റര്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക