കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സുകന്യ സമൃദ്ധി യോജന രാജ്യത്തെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായുള്ളതാണ്. സുരക്ഷിതമായ മികച്ച നിക്ഷേപം എന്നതിനൊപ്പം നികുതി ഇളവ് ലഭിക്കുന്ന ഒരു പദ്ധതി കൂടിയാണ് സുകന്യ സമൃദ്ധി യോജന. ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഈ പദ്ധതി, കുറവ് മാസ തവണകള്‍ നല്‍കി മകള്‍ക്കായി ലക്ഷങ്ങള്‍ സമ്ബാദിക്കാനുള്ള എളുപ്പവഴിയാണ്.

പത്ത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പ്രകാരം അക്കൗണ്ട് തുടങ്ങാം. പോസ്റ്റ് ഓഫിസ് വഴിയോ ബാങ്ക് വഴിയോ അക്കൗണ്ട് തുറക്കാം. 7.60% ആണ് പലിശ നിരക്ക്. 21 വര്‍ഷമാണ് മെച്യൂരിറ്റി കാലാവധി.250 രൂപ മുതല്‍ സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കാം. ഇത്തരത്തില്‍ പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിക്ഷേപത്തില്‍ വീഴ്ച വരുത്തിയാല്‍ അക്കൗണ്ട് അസാധുവാകും. എന്നാല്‍ അടുത്ത മാസം 50 രൂപ നല്‍കി അക്കൗണ്ട് വീണ്ടെടുക്കാവുന്നതാണ്.15 വര്‍ഷമാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. പ്രതിമാസം 1000 രൂപ നിങ്ങള്‍ നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷം കൊണ്ട് നിങ്ങള്‍ നിക്ഷേപിക്കുക 1,80,000 രൂപയായിരിക്കും. എന്നാല്‍ മെച്യൂരിറ്റി പിരീഡ് കൂടി കണക്കിലെടുത്ത് മൊത്തം 21 വര്‍ഷം പൂര്‍ത്തിയാക്കുമ്ബോള്‍ 3,47,445 രൂപ പലിശ കൂടി ചേര്‍ത്ത് നിങ്ങളുടെ മകള്‍ക്ക് 5,27,445 രൂപ തിരികെ ലഭിക്കും.

നിങ്ങളുടെ മകള്‍ക്ക് 18 വയസാകുന്നതോടെ അക്കൗണ്ട് ഉടമ മകളായിരിക്കും. 1961 ലെ ആദായ നികുതി ആക്‌ട് പ്രകാരം സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നികുതി ഇളവും ലഭിക്കും.

സുകന്യ സമൃദ്ധി കാൽക്കുലേറ്റർ ഉപയോഗിക്കാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://groww.in/calculators/sukanya-samriddhi-yojana-calculator

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക