ടെസ്ല സിഇഒയും ആഗോള അതിസമ്ബന്നനുമായ ഇലോണ്‍ മസ്ക് ട്വിറ്ററില്‍ നിക്ഷേപം നടത്തി. 9.2 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയെന്ന വിവരം അമ്ബരപ്പോടെയാണ് ആഗോള ബിസിനസ് ലോകം കേട്ടത്. പിന്നാലെ ട്വിറ്ററിന്റെ ഓഹരികള്‍ക്ക് വന്‍ ഡിമാന്റുണ്ടായി. ഇതോടെ മൂല്യം 26 ശതമാനത്തോളം കുതിച്ചുയര്‍ന്നു.

ഇതോടെ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുള്ളയാളായി മസ്ക് മാറി. ട്വിറ്ററിന് പുറമെ ഫെയ്സ്ബുക്കിന്റെ പാരന്റ് കമ്ബനിയായ മെറ്റ പ്ലാറ്റ്ഫോമിന്റെയും സ്നാപ്ചാറ്റിന്റെ ഉടമകളായ സ്നാപിന്റെയും ഓഹരി മൂല്യത്തിലും വര്‍ധനവുണ്ടായി. ട്വിറ്ററിന്റെ 73.5 ദശലക്ഷം ഓഹരികളാണ് ഇലോണ്‍ മസ്കിന്റെ കൈവശമുള്ളത്. ഇലോണ്‍ മസ്ക് റിവോക്കബിള്‍ ട്രസ്റ്റിന്റെ പേരിലാണ് ഈ വമ്ബന്‍ ബിസിനസുകാരന്‍ ഓഹരികള്‍ സ്വന്തമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്വിറ്ററില്‍ സജീവമായ ബിസിനസുകാരില്‍ ഒരാളാണ് ഇലോണ്‍ മസ്ക്. 80 ദശലക്ഷത്തിലധികം ഫോളോവേര്‍സാണ് ഇദ്ദേഹത്തിനുള്ളത്. 2009 മുതല്‍ ട്വിറ്ററില്‍ സ്ഥിര സാന്നിധ്യമായ മസ്ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങള്‍ക്ക് ട്വിറ്റര്‍ ഹാന്റില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളുടെ നിലപാടിനെ നിശിതമായി വിമര്‍ശിക്കുന്ന സ്വഭാവക്കാരനുമാണ് മസ്ക്. പുതിയ ഓഹരി ഏറ്റെടുക്കലിലൂടെ ട്വിറ്ററിന്റെ സ്ഥാപകനായ ജാക് ഡോര്‍സിയെ അപേക്ഷിച്ച്‌ നാല് മടങ്ങ് ഓഹരികള്‍ മസ്കിന്റെ കൈവശം അധികമായുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക