പത്തുവര്‍ഷം മുമ്ബ് പന്തളത്ത് നിന്നും കാണാതായ യുവതിയെ മലപ്പുറംപെരിന്തല്‍മണ്ണയില്‍ നിന്നും കണ്ടെത്തി. തിരുവനന്തപുരം കള്ളിക്കാട് മൈലക്കരആടുവള്ളി മഠവിളക്കുഴിയില്‍ നിന്നും പന്തളം കുളനട കണ്ടംകേരില്‍ വീട്ടില്‍ ഭര്‍ത്താവ് ബാലനും രണ്ട് മക്കളുമൊത്ത് താമസിച്ചുവന്ന സിമികുമാരിയെയാണ് (42) കണ്ടെത്തിയത്. ഇവരെ കാണാതായതിന് പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

2012 മേയ് ആറിന് രാവിലെ 10 മണിക്കാണ് യുവതിയെ വീട്ടില്‍ നിന്നുംകാണാതായത്. 13ന് ഭര്‍ത്താവിന്‍്റെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിമിയെ കണ്ടെത്താനാവാത്തതിനാല്‍കേസ് തെളിയേണ്ടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 9ന് കൊടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിന്നീട് 2018 മേയ് 20 ന് തുടരന്വേഷണം ആരംഭിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹരിപ്പാട് സ്വദേശിയായ ഹന്‍സില്‍ (38) എന്നയാള്‍ക്കൊപ്പം മലപ്പുറംപെരിന്തല്‍മണ്ണയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. ഇവര്‍ഭര്‍ത്താവ് ബാലനും രണ്ട് മക്കള്‍ക്കുമൊപ്പം കഴിയവെയാണ് പന്തളത്തെ സ്വകാര്യസ്ഥാപനത്തില്‍ ഒരുമിച്ച്‌ ജോലി ചെയ്തുവന്ന ഹന്‍സിലുമായി അടുപ്പത്തിലായത്. ഹന്‍സിലുമായി ഒമ്ബതുവര്‍ഷമായി ഒരുമിച്ചു ജീവിക്കുകയായിരുന്നു. സ്വര്‍ണവ്യാപാര സ്ഥാപനത്തില്‍ ജോലിചെയ്തു വരുന്ന ഹന്‍സിലിനെ ഇന്നലെ പുനലൂരില്‍ നിന്നും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ്യുവതി പെരിന്തല്‍മണ്ണയിലുണ്ടെന്ന വിവരം ലഭിച്ചത്.ഹാന്‍സിലിന്റെ ഹരിപ്പാടുള്ളവീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് പുനലൂരിലെ ജോലി സ്ഥലത്തുനിന്നും ഇന്നലെ പിടികൂടാന്‍ സാധിച്ചത്. ജില്ലാ സൈബര്‍ സെല്ലിന്റെസഹായത്തോടെ യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തുകയും, പെരിന്തല്‍മണ്ണയിലെ വാടകവീട്ടിലെത്തി കൂട്ടിക്കൊണ്ട് വരികയുമായിരുന്നു.

ഒരുമിച്ചു ജോലി ചെയ്തുവന്ന ഹന്‍സിലുമായി സ്വമേധയാപോയതാണെന്നും, തുടര്‍ന്ന് ഇസ്ലാം മതം സ്വീകരിച്ച്‌ സാനിയ എന്ന പേര്സ്വീകരിച്ചെന്നും 9 വര്‍ഷത്തോളമായി ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിച്ചുവരികയാണെന്നും യുവതി പോലീസിന് മൊഴി നല്‍കി. എന്നാല്‍ കുടുംബപ്രശ്നങ്ങളാല്‍ ഒരു വര്‍ഷമായി പിരിഞ്ഞു കഴിയുകയാണെന്നും ഇപ്പോള്‍മാവേലിക്കര കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് കേസ്നടന്നുവരികയാണെന്നും മൊഴിയിലുണ്ട്. ആദ്യ ഭര്‍ത്താവിലെ രണ്ടു മക്കളില്‍ മകള്‍യുവതിക്കൊപ്പമാണുള്ളത്. പോലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാറിനൊപ്പം എസ്‌ഐ കെ ഷിജു, പോലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മി, അന്‍വര്‍ഷാ, സുബീക്റഹ്മാന്‍, അമീഷ്, രഘുകുമാര്‍ എന്നിവരാണ് അന്വേഷണത്തില്‍ പങ്കെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക