ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് മന്ത്രി എംബി രാജേഷ് പിന്‍വലിച്ചു. ഗവര്‍ണര്‍ക്കെതിരെ മൂന്ന് കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള കുറിപ്പാണ് രാജേഷ് പിന്‍വലിച്ചത്. ബഹുമാനപ്പെട്ട ഗവര്‍ണറുടെ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം പറയുന്നത് മന്ത്രിമാര്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് താഴ്ത്തുന്ന പ്രസ്താവനകള്‍ നടത്തിയെന്നാണ്. അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും രാജേഷ് കുറിപ്പില്‍ പറഞ്ഞു.

ഗവര്‍ണറെ ക്രിമിനലെന്നും തെരുവുഗുണ്ടയെന്നും വിളിച്ചത് കേരളത്തിലെ ഏതെങ്കിലും ഒരു മന്ത്രിയല്ല. കേരളത്തിലെ ഒരുമന്ത്രിയും ഒരാള്‍ക്കെതിരെ അത്തരത്തില്‍ ഒരു വാക്ക് പ്രയോഗിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു. വിമര്‍ശനം ഒരുപദവിയുടെയും അന്തസ് ഇടിച്ചുതാഴ്ത്തില്ല. ജനാധിപത്യത്തില്‍ ആരും വിമര്‍ശനത്തിന് ആതീതരല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജവാഴ്ചയിലെ രാജാവിന്റെ അഭിഷ്ടമല്ലെന്നത് വിനയത്തോടെ ഓര്‍മ്മിപ്പിക്കട്ടെ. ഭരണഘടനയുടെ 164ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തില്‍ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം വ്യക്തമാക്കുന്നു. മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും രാജേഷ് കുറിപ്പില്‍ പറഞ്ഞിരുന്നു.

ഗവര്‍ണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നിരുന്നു. വാഴ്സിറ്റി നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, ട്വീറ്റിലൂടെയാണ് ഗവര്‍ണറുടെ പ്രതികരണം.

മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഖാന്‍ ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ മന്ത്രിമാര്‍ വ്യക്തിപരമായി ഗവര്‍ണറുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പെരുമാറിയാല്‍ നടപടിയെടുക്കും. മന്ത്രിമാരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക