കിംഗ്‌ ഖാൻ ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് പത്താൻ . ഈ ചിത്രത്തിലെ ബേഷരം രംഗ് എന്ന വീഡിയോ ഗാനത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. വൈ ആർ എഫ് യൂടൂബ് ചാനലിലൂടെ ഈ ഗാനം റിലീസ് ചെയ്തു. പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ 250 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ ഗാനം സ്വന്തമാക്കിയത്.

നടൻ ഷാരൂഖ് ഖാനും നടി ദീപിക പദുക്കോണും ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ദീപികയുടെ തീവ്ര ഗ്ലാമർ പ്രദർശനം തന്നെയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ് ആയി മാറുന്നത്. ഷാരൂഖ് ഖാന്റെ മാസ്സ് സ്റ്റൈലിഷ് ലുക്കും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഈ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഗാനത്തിൽ അത്യുഗ്രൻ നൃത്ത ചുവടുകളും ഇരുതാരങ്ങളും കാഴ്ചവയ്ക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ഇപ്പോൾ പത്താൻ എന്ന സിനിമയ്ക്കെതിരെ ബോയ്ക്കോട്ട് പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് ചില തീവ്ര ഹിന്ദു ഗ്രൂപ്പുകളും, പ്രൊഫൈലുകളും. ഇപ്പോഴത്തെ കാരണം കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സിനിമ ആരാധകർ. ഇതൊക്കെ ഒരു കാരണം തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത്. സിനിമയ്ക്കെതിരെ രംഗത്ത് വരാനുള്ള പ്രധാന കാരണം BesharamRang എന്ന ഗാനത്തിലെ അവസാന രംഗത്ത് ദീപിക പദുക്കോൺ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചു കിടിലൻ ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ടു എന്നതാണ്. ഹൈന്ദവ സന്യാസിമാർ ധരിക്കുന്ന വേഷമാണ് കാവി എന്നും മതത്തിനെതിരെ ഉള്ള ബോധപൂർവ്വമായ വെല്ലുവിളിയാണ് ഇതെന്നും ആണ് ഇവർ പറയുന്നത്. മറ്റൊരു കാരണം കാവി വസ്ത്രം ധരിച്ച ഹിന്ദു പെൺകുട്ടിയെ പത്താൻ പ്രലോഭിപ്പിച്ച് വീഴ്ത്തുന്ന രംഗങ്ങൾ ചില ലക്ഷ്യങ്ങളുടെ ഭാഗമായിട്ട് ആണ് എന്നാണ്.

സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യത കിട്ടുന്ന ഒരു ബോളിവുഡ് ചിത്രത്തിന് നേരെ ഇത്തരത്തിലുള്ള ഹേറ്റ് ക്യാമ്പയിൻ ഉയരുന്നത് സിനിമ വ്യവസായത്തിന് തന്നെ വെല്ലുവിളിയാണ് എന്ന് പറയാതിരിക്കാൻ തരമില്ല. കോടികൾ മുടക്കി ഇറക്കുന്ന സിനിമയിലെ ബിക്കിനിയുടെ നിറം ഒരു മതത്തെ ലക്ഷ്യമിട്ടതാണ് എന്ന് പറയുന്ന തരംതാഴ്ന്ന പ്രചരണങ്ങൾ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും സമാധാന അന്തരീക്ഷം തകർക്കാനും വേണ്ടി ബോധപൂർവ്വം നടത്തപ്പെടുന്നതാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം തെറ്റായ പ്രചരണങ്ങളെ നിഷ്കരുണം പൊരുതി തോൽപ്പിച്ചെങ്കിൽ മാത്രമേ സാമുദായിക ഐക്യം നിലനിൽക്കുവാനും ആവിഷ്കാര സ്വാതന്ത്ര്യം നിലനിൽക്കുവാനുമുള്ള സാഹചര്യം ഈ രാജ്യത്ത് ഉണ്ടാവുകയുള്ളൂ എന്ന് കൂടി ഓർമ്മിപ്പിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക