ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ ആദ്യ ഗാനം ഉയര്‍ത്തിയ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പേ രണ്ടാമത്തെ ഗാനം പുറത്ത്. ‘കുമ്മേസേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനം പുറത്തിറങ്ങി ഒരു മണിക്കൂറില്‍ 25 ലക്ഷം പേരാണ് വിഡിയോ കണ്ടത്. ആദ്യ ഗാനത്തിലേതുപോലെ സ്റ്റൈലിഷ് ലുക്കിലാണ് ഷാരുഖ് ഖാനെയും ദീപികയേയും കാണുന്നത്.

ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും അതിമനോഹരമായി കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിശാലും ശേഖറും ചേര്‍ന്നാണ്. അര്‍ജിത്ത് സിങ്ങും സുക്രിതി കക്കറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഗാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തിലെ ആദ്യ ഭേഷരം രംഗ് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ദീപികയുടെ വസ്ത്രത്തിന്റെ നിറമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഷാരൂഖ് ഖാന്‍ ചിത്രം ബഹിഷ്‍കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഠാന്‍’. നാലു വര്‍ഷത്തിനു ശേഷമുള്ള ഷാരുഖിന്റെ തിരിച്ചുവരവാണ് ചിത്രം. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക