വളര്‍ന്നുവരുന്ന മറ്റ് വിപണി കറന്‍സികളെ അപേക്ഷിച്ച്‌ ഇന്ത്യന്‍ രൂപ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69-ലെത്തിയതിന് പിന്നാലെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. രൂപയുടെ മൂല്യം കുറയുന്നതല്ല, ഡോളര്‍ തുടരെ ശക്തിപ്പെടുന്നതാണ് ഇതിന് കാരണമെന്നും ധനമന്ത്രി വിശദീകരിച്ചു.

‘രൂപയുടെ മൂല്യം ഇടിയുന്നില്ല, ഡോളര്‍ ശക്തിപ്രാപിക്കുന്നതായാണ് കാണുന്നത്. ഡോളറിന്റെ മൂല്യം ഉയരുമ്ബോള്‍ ഇന്ത്യന്‍ രൂപ ചെറുത്തുനിന്നിട്ടുണ്ടാകുമെന്നത് വസ്തുതയാണ്. വളര്‍ന്നുവരുന്ന മറ്റ് വിപണി കറന്‍സികളേക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ രൂപ കാഴ്ചവെച്ചത്’, യുഎസ് സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രൂപയുടെ മൂല്യം നിശ്ചയിക്കാനല്ല, വിപണിയില്‍ കൂടുതല്‍ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നതെന്നും കേന്ദ്രധനമന്ത്രി കൂട്ടിച്ചേര്‍ത്തു. യുക്രെയിനിലെ റഷ്യന്‍ അധിനിവേശം അന്താരഷ്ട്ര വിപണിയിലുണ്ടാക്കിയ പിരിമുറുക്കങ്ങളാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക