തിരുവനന്തപുരം: മഹല്ല് എംപവര്‍മെന്റ് മിഷന്‍ സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ നിന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ഒഴിവാക്കി. കോഴിക്കോട് മുസ്ലീം ലീഗ് സംഘടിപ്പിച്ച റാലിയില്‍ ശശി തരൂര്‍ ഹമാസ് തീവ്രവാദികളാണെന്ന പരാമര്‍ശം നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ റാലിയില്‍ നിന്നും തരൂരിനെ ഒഴിവാക്കിയത്.

തിങ്കളാഴ്ച പാളയത്താണ് തിരുവനന്തപുരം നഗരത്തിലെ 32 മുസ്ലീം ജമാഅത്തുകളുടെ കൂട്ടായ്മയായ മഹല്ല് എംപവര്‍മെന്റ് മിഷന്‍ പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി നടത്താന്‍ തിരുമാനച്ചിരുന്നുത്. ശശി തരൂര്‍ ആയിരുന്നു ഉദ്ഘാടകന്‍. എന്നാൽ, കഴിഞ്ഞ ദിവസം ലീഗിന്റെ പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ നടത്തിയ ഹമാസ് ഭീകരരാണെന്ന പരാമര്‍ശം സംഘാടകരായ മുസ്ലീം ലീഗിനെ വെട്ടിലാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക