തിരുവനന്തപുരം: അഡ്വ. കെ.പി. അനില്‍കുമാറിനെ പൊതുമേഖല സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്പ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍സ് (ഒഡെപെക്ക്) ലിമിറ്റഡിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചു. സെപറ്റംബറിലാണ് അനില്‍കുമാര്‍ കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച്‌ സി.പി.ഐ.എമ്മിലെത്തിയത്.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചതിനു ശേഷം എ.കെ.ജി സെന്ററിലെത്തിയ അനില്‍ കുമാറിനെ സിപിഎം സ്വീകരിച്ചിരുന്നു. നാളെ രാവിലെ 10 മണിക്ക് അനില്‍കുമാര്‍ ചുമതല ഏറ്റെടുക്കും. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി
പാര്‍ട്ടി നേരത്തെ ചുമതല നല്‍കിയിരുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക