ശാസ്താംകോട്ട: ബാങ്കിലെ ജപ്തി നോട്ടിസും കയ്യില്‍ പിടിച്ച്‌ എന്ത് ചെയ്യണം എന്നറിയാതെ നെഞ്ച് പിടഞ്ഞിരിക്കുകയായിരുന്നു പൂക്കുഞ്ഞ്. ഈ സമയം സഹോദരന്റെ ഫോണ്‍ കോള്‍, 70 ലക്ഷ്യത്തിന്റെ ഒന്നാം സമ്മാനം. മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിന് ബുധനാഴ്ച മണിക്കൂറുകള്‍ക്കിടയില്‍ നടന്ന സംഭവങ്ങളെല്ലാം അവിശ്വസനീയം. ഒരുമണിക്കാണ് പൂക്കുഞ്ഞ് കേരള അക്ഷയ ലോട്ടറിയുടെ ടിക്കറ്റെടുത്തത്. രണ്ടുമണിക്ക് ബാങ്കിന്റെ ജപ്തിനോട്ടീസെത്തി. വായ്പയടക്കാന്‍ എന്തുചെയ്യണം എന്നറിയാതെ കട്ടിലില്‍ കിടക്കുകയായിരുന്നു. മൂന്നരയ്ക്ക് ഭാഗ്യദേവതയുടെ 70 ലക്ഷം പൂക്കുഞ്ഞിനെ തേടിയെത്തി.

വായ്പയെടുത്തത് കുടിശ്ശികയായി ഒന്‍പത് ലക്ഷത്തിലെത്തി ‌

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബൈക്കില്‍ സഞ്ചരിച്ച്‌ മീന്‍ വിറ്റാണ് പൂക്കുഞ്ഞ് ഉപജീവനം നടത്തിയിരുന്നത്. ബുധനാഴ്ച മീന്‍ വിറ്റ് വരുന്നവഴിയില്‍ മൈനാഗപ്പള്ളി പ്ലാമൂട്ടില്‍ ചന്തയില്‍ ചെറിയതട്ടില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികന്റെ കൈയില്‍നിന്നാണ് ടിക്കറ്റെടുത്തു. നേരേ വീട്ടിലെത്തി കഴിഞ്ഞപ്പോള്‍ കൈയില്‍ കിട്ടിയത് കോര്‍പ്പറേഷന്‍ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസ്.

എട്ട് വര്‍ഷം മുമ്ബ്‌ വീട് വെക്കുന്നതിന് ബാങ്കില്‍ നിന്ന് 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി ഒന്‍പത് ലക്ഷത്തിലെത്തി. എ ഇസഡ് 907042 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സഹോദരനാണ് ഇക്കാര്യം പൂക്കുഞ്ഞിനെ വിളിച്ച്‌ അറിയിച്ചത്. ലോട്ടറിയടിച്ചെന്ന് വിശ്വസിക്കാന്‍ ആദ്യം പൂക്കുഞ്ഞിനായില്ല. സത്യമാണെന്ന് ഉറപ്പായതോടെ കാത്തുനില്‍ക്കാതെ നേരെ ഭാര്യ മുംതാസിന്റെ കുടുംബവീട്ടിലേക്കാണ് പൂക്കുഞ്ഞ് പോയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ജീവിതം മാറി മറിഞ്ഞ സന്തോഷത്തില്‍ എല്ലാവരുമായി വീട്ടിലേക്ക് മടക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക