കൊല്ലം: വീട്ടിൽ ജപ്തി നോട്ടിസ് പതിച്ചതിനു പിന്നാലെ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി (20) ആണ് മരിച്ചത്. കേരള ബാങ്ക് പതാരം ബ്രാഞ്ചിൽനിന്നെടുത്ത വായ്പ മുടങ്ങിയതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതർ എത്തി നോട്ടിസ് പതിച്ചത്.

ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീ അയപ്പ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് അഭിരാമി. കോളജിൽനിന്ന് മടങ്ങി വൈകിട്ട് 4.30ന് വീട്ടിലെത്തിയപ്പോഴാണ് ജപ്തി നോട്ടിസ് കണ്ടത്. ഇതിനുപിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണു വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നോട്ടിസ് പതിക്കാനായി ബാങ്ക് അധികൃതർ എത്തിയപ്പോൾ അഭിരാമിയുടെ മുത്തച്ഛനും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. സാവകാശം നൽകണമെന്നു സമീപവാസികൾ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ നോട്ടിസ് പതിച്ചു പോവുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക