തിരുവനന്തപുരം: സംസ്ഥാനത്ത് ആറു വര്‍ഷത്തിനിടെ റോ‍ഡ് അപകടങ്ങളില്‍ മരണപ്പെട്ടത് 26,407 പേര്‍. 2016 മുതല്‍ 2022 ഓഗസ്റ്റ് വരെയുള്ള കണക്കുകളാണിത്. 2,49,230 അപകടങ്ങളാണ് ഇക്കാലയളവില്‍ സംസ്ഥാനത്തുണ്ടായതെന്ന് മോട്ടര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. അപകടങ്ങളില്‍‌ 2,81,320 പേര്‍ക്ക് പരിക്കേറ്റെന്നും കണക്കുകളില്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ 8 മാസത്തിനിടെ റോഡ് അപകടങ്ങളില്‍ 2, 838 പേര്‍ മരിച്ചതായും 32, 314 പേര്‍ക്ക് പരിക്കേറ്റതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2018, 2019 വര്‍ഷങ്ങളിലാണ് ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 80292 അപകടങ്ങളാണ് ഇക്കാലയളവില്‍‌ നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോഡ് അപകടങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമായതും ഇക്കാലയളവില്‍ തന്നെയാണ്. 2018 ല്‍ 4,303 പേര്‍ അപകടങ്ങളില്‍ കൊല്ലപ്പെട്ടപ്പോള്‍ 2019 ല്‍ റോഡില്‍ പൊലിഞ്ഞത് 4, 440 മനുഷ്യജീവനാണ്. ഈ വര്‍ഷം ആഗസ്ത് വരെ മാത്രം സംസ്ഥാനത്ത് ഉണ്ടായത് 28,876 റോഡപകടങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പിഴ ഈടാക്കാൻ മാത്രമായി ഒരു സർക്കാർ

അതേസമയം സർക്കാരിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് പൊതുസമൂഹത്തിൽ നിന്നും ഉയരുന്നത്. ആദ്യമായി റോഡുകൾ നന്നാക്കാനും, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാനും സർക്കാരിന് സാധിക്കുന്നില്ല. റോഡ് സുരക്ഷാ എന്നാൽ പിഴ അടപ്പിച്ച് ഖജനാവ് നിറയ്ക്കുക എന്ന മനോനിലയിലേക്ക് മോട്ടോർ വാഹനവകുപ്പും, പോലീസും മാറിയിരിക്കുന്നു. ഇത്തരം അനീതികൾക്ക് ഇരയാകുന്നത് സാധാരണക്കാരാണ്. റോഡ് ടാക്സ് ഇനത്തിൽ വലിയ നികുതി അടയ്ക്കുന്ന ജനത്തിന് സുരക്ഷിതമായ റോഡ് ഒരുക്കുവാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.

അമിതവേഗത കളിൽ അപകടമുണ്ടാക്കി ചീറിപ്പായുന്ന ടിപ്പർ ലോറികളും, സ്വകാര്യബസുകളും നിരത്തുകൾ കീഴടക്കുന്നതിനെതിരെ കണ്ണടയ്ക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്. ഇത് മാസാമാസം കൃത്യമായി കൈക്കൂലി കൈപ്പറ്റുന്നതിനുള്ള പ്രത്യുപകാരം ആണെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ നിരന്തരം വിജിലൻസ് റെയ്ഡ് നടക്കുകയും കൈക്കൂലി യുമായി ഉദ്യോഗസ്ഥരെ പിടികൂടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും തുടർനടപടികൾ ഉണ്ടാകുന്നില്ല. യൂണിയനുകൾ ഉൾപ്പെടെയുള്ളവരുടെ ഉന്നത സമ്മർദ്ദമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരത്തിൽ നികുതിപ്പണംകൊണ്ട് ശമ്പളം വാങ്ങുന്നവർ നികുതി അടയ്ക്കുന്നവരെ റോഡുകൾ എന്ന കൊല കളത്തിലേക്ക് തള്ളിവിടുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക