ബള്‍ഗേറിയ: ലോകത്ത് ബാബാ വാംഗയെന്ന് വിളിപ്പേരുള്ള വാംഗേരിയ ഗുസ്‌തേറോവയെ അറിയാത്തവരായി അധികമാരും കാണില്ല. ആളുകളെ ഞെട്ടിച്ച ഒട്ടേറെ പ്രവചനങ്ങള്‍ നടത്തിയ ആളാണ് അവര്‍.മുത്തശ്ശി അങ്ങനെ വെറുതെ പറയുന്നതല്ല. ഇന്നുവരെ പ്രവചിച്ചതെല്ലാം ഫലിച്ചിട്ടുണ്ടെന്നതാണ് അവരുടെ സവിശേഷത.

വാംഗ മുത്തശ്ശിയെപ്പോലെ ആളുകളെ ഞെട്ടിപ്പിക്കുന്ന പ്രവചനങ്ങളുമായി ശ്രദ്ധ നേടുകയാണ്. ഒരു 19 കാരി. ഹന്ന കരോള്‍ പ്രവചിച്ച 28 സംഭവങ്ങള്‍ 2022 ല്‍ സത്യമായതോടെയാണ് ശ്രദ്ധക്കപ്പെടാന്‍ തുടങ്ങിയത്. ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് 2 ന്റെ മരണം. താരദമ്ബതികളായ പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും കുഞ്ഞിന്റെ ജനനം,ഹാരി സ്റ്റെല്‍സിന്റെയും ബിയോണ്‍സിന്റെയും പുതിയ ആല്‍ബങ്ങള്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രമാണ്. ഹോളിവുഡ് താരങ്ങളായ കിം കര്‍ദാഷിയാന്റെയും പീറ്റ് ഡോവിഡ്‌സണ്‍ിന്റെയും വേര്‍പിരിയല്‍ വരെ ഹന്ന കൃത്യമായി പ്രവചിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇനി 11 പ്രവചനങ്ങള്‍ കൂടി ഹന്ന നടത്തിയിട്ടുണ്ട്.ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ വിവാഹം മുതല്‍ പ്രകൃതിക്ഷോഭങ്ങളെ പറ്റി വരെയുള്ള പ്രവചനങ്ങള്‍ അക്കൂട്ടത്തിലുണ്ട്. എന്റെ എല്ലാ പ്രവചനങ്ങളും യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്. സമയത്തില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാം പക്ഷേ പ്രവചിച്ചതെല്ലാം നടക്കുമെന്ന് ഹന്ന പറയുന്നു. ഹന്നയുടെ മുന്‍ പ്രവചനങ്ങള്‍ അച്ചട്ടായതിനാല്‍ ഇനി പറയുന്നതും നടക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്.

താരദമ്ബതികളായ പ്രിയങ്ക ചോപ്രയുടെയും നിക്കിന്റെയും കുഞ്ഞിനെ പറ്റിയുള്ള പ്രവചനം സത്യമായതോടെ സ്വകാര്യ വിഷയങ്ങളിലെ ഭാവി അറിയാനായി ഹന്നയെ സമീപിക്കുന്നവരും ഇന്ന് കുറവല്ല.പ്രണയജീവിതത്തെ കുറിച്ചോ കരിയറിനെ കുറിച്ചോ അറിയണമെങ്കില്‍ 1,100 ഇന്ത്യന്‍ രൂപയാണ് അവര്‍ ഈടാക്കുന്നത്. ഗര്‍ഭധാരണത്തെക്കുറിച്ച്‌ അറിയണമെന്നുള്ളവരുടെ അടുത്ത് നിന്ന് 1,800 രൂപവരെ ഹന്ന ഈടാക്കുന്നു. ആഴ്ചയില്‍ താന്‍ 30 ഓളം പ്രവചനങ്ങള്‍ നടത്തുന്നുണ്ടെന്നും അതിലൂടെ ഏകദേശം ഒന്നരലക്ഷം രൂപ സമ്ബാദിക്കുന്നുണ്ടെന്നും ഹന്ന പറയുന്നു. തന്റെ അസാമാന്യ കഴിവ് വരുമാനമാര്‍ഗമാക്കി മാറ്റുകയാണ് ഈ 19 കാരി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക