ടക്കഞ്ചേരിയില്‍ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്‍റെ ഞെട്ടലിലാണ് കേരളം. വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്.

ബസിലെ ജിപിഎസ് സംവിധാനവും സുരക്ഷാ മിത്ര സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് അപകടത്തില്‍പ്പെട്ട ബസിന്‍റെ വേഗത നിര്‍ണ്ണയിച്ചത്. പെര്‍മിറ്റ് അടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം അടുത്തകാലത്താണ് നിര്‍ബന്ധമാക്കിയത്. വാഹനം ഓരോസമയത്തും എവിടെയെത്തിയെന്നു കണ്ടെത്താന്‍ സഹായിക്കുന്ന വെഹിക്കിള്‍ ലോക്കേഷന്‍ ട്രാക്കിങ് ഡിവൈസ് (വി.എല്‍.ടി.ഡി.-ഗതിനിര്‍ണയ സംവിധാനം) ആണിത്. ഈ സംവിധാനം സുരക്ഷാ മിത്ര സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചിരിക്കും. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളെ ടാഗ് ചെയ്യുകയും ചെയ്യും. മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ക്ലിക്കില്‍ അപകടസമയത്ത് വാഹനങ്ങളുടെ വേഗത ലഭിക്കും എന്നും എംവിഡി ഉദ്.ോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണലൈനിനോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ട്രാക്‌ട് ക്യാരേജ് വാഹനങ്ങള്‍ക്ക് പരാമാവധി വേഗപരിധി 80 കിലോമീറ്ററാണ് വേഗപരിധി. എന്നാല്‍ അപകടത്തില്‍ പെട്ട ടൂറിസ്റ്റ് ബസ് 97.7 കിലോമീറ്റര്‍ വേഗത്തിലായിരുന്നു സഞ്ചരിച്ചത് എന്ന് കണ്ടെത്തിയത് ഇങ്ങനെയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ സുരക്ഷാ മിത്രയിലാണ് വേഗത രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ബസിലെ സ്പീഡ് ഗവര്‍ണര്‍ ആര്‍ടിഒ പരിശോധിക്കും.

സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി ഈ ജൂണ്‍ മാസത്തിലാണ് പ്രവര്‍ത്തനക്ഷമമായത്. നിര്‍ഭയ പദ്ധതി പ്രകാരം കേരള മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമാണ് സുരക്ഷാ-മിത്ര. ഇതിന്‍റെ ഭാഗമായി ആദ്യഘട്ടത്തില്‍ 2.38 ലക്ഷം വാഹനങ്ങളില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിരുന്നു. വാഹന സഞ്ചാര വേളയില്‍ അസ്വഭാവിക സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ ഉടമകളുടെ മൊബൈലില്‍ അപകട സന്ദേശം അടിയന്തരമായി എത്തിക്കാനും സുരക്ഷാ-മിത്ര സഹായിക്കും. വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസില്‍ (VLTD) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഉടമകള്‍ക്ക് എസ്‌എംഎസ് സന്ദേശമായും ലഭിക്കും.

വാഹനം എന്തെങ്കിലും അപകടത്തില്‍പെട്ടാലോ ഡ്രൈവര്‍മാര്‍ അമിതവേഗത്തില്‍ വണ്ടി ഓടിച്ചാലോ ഉടനടി ബന്ധപ്പെട്ട മൊബൈല്‍ നമ്ബറില്‍ എസ്‌എംഎസ് ആയും ഇ-മെയില്‍ ആയും അലര്‍ട്ടുകള്‍ ലഭിക്കും. സന്ദേശത്തിന്റെ നിജ സ്ഥിതി പരിശോധിച്ച്‌ ഉടമകള്‍ക്ക് വാഹനത്തിന്റെ സുരക്ഷിതയാത്ര ഉറപ്പാക്കാനും സാധിക്കും. ഉപകരണം ഘടിപ്പിക്കുന്ന അവസരത്തില്‍ കൊടുക്കുന്ന മൊബൈല്‍ നമ്ബറിലും ഇ-മെയില്‍ ഐഡിയിലും ആണ് അലര്‍ട്ട് സന്ദേശങ്ങള്‍ എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക