ആലപ്പുഴ: ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും ചെറുചിരിയോടെ നേരിട്ട പ്രഫുലാല്‍ പ്രസന്നന്‍(25) അന്തരിച്ചു. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതില്‍ പ്രസന്നന്‍-ബിന്ദു ദമ്ബതികളുടെ മകനാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ വ്യക്തിയാണ്.

അര്‍ബുദം ബാധിച്ച്‌ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം. മുഖത്തും വയറ്റിലും നെഞ്ചിലും ആയി വളര്‍ന്നു ഇറങ്ങിയ മറുക്‌ പ്രഭു ലാലിന്‍റെ ശരീരത്തിലെ 80 % ത്തില്‍ അധികം ഭാഗവും കവര്‍ന്നെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക