മുംബൈ: ഡ്യൂട്ടിക്കിടെ സെല്‍ഫി വീഡിയോ ഷൂട്ട് ചെയ്യുകയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത വനിതാ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു. മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെതാണ് നടപടി.

ഡ്രൈവറുടെ സീറ്റില്‍ അനുവാദമില്ലാതെ ഇരിക്കുകയും ഇതെല്ലാം സെല്‍ഫി വീഡിയോയില്‍ പകര്‍ത്തി അപ് ലോഡ് ചെയ്യുകയുമായിരുന്നു വനിതാ കണ്ടക്ടറായ സാഗര്‍ മംഗള്‍ ഗോവര്‍ധന്‍ ചെയ്തത്. ഒസ്മാനാബാദ് ജില്ലയിലെ കലംബ് ഡിപ്പോയിലെ കണ്ടക്ടറാണ് ഈ യുവതി. സംസ്ഥാനത്തെ ഗതാഗതവകുപ്പിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന വിധം പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിക്കെതിരെ നടപടിയെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ സഹപ്രവര്‍ത്തകരോട് മോശമായ ഭാഷയില്‍ സംസാരിച്ചുവെന്ന് യുവതിക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സെല്‍ഫി വീഡിയോ പ്രചരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക