ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി മണി രത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി, 202.87 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. തമിഴ് നാട്ടില്‍ നിന്നും മാത്രം69.71 കോടിയാണ് സിനിമ ഇത് വരെ നേടിയത്. ഇന്നലെ മാത്രം 64 കോടിയാണ് പൊന്നിയിന്‍ സെല്‍വന്‍ കളക്‌ട് ചെയ്തിട്ടുള്ളത്.

മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് സിനിമകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് പൊന്നിയിന്‍ സെല്‍വനുള്ളത്. രണ്ടാമത്തെ ചിത്രം വിക്രം ആണ്. 125.57 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. മൂന്നാം സ്ഥാനത്തുള്ള വലിമൈ സ്വന്തമാക്കിയിത് 123.52 കോടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മികച്ച ഓപ്പണിങ് ആയിരുന്നു സിനിമയ്ക്ക് ആദ്യദിനം ലഭിച്ചത്. 78. 29 കോടിയായിരുന്നു സിനിമയുടെ ആദ്യ ദിന കളക്ഷന്‍. രണ്ടാം ദിനം 60.16 കോടിയും ചിത്രം നേടിയിരുന്നു. കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തില്‍ 3.70 കോടി നേടിയ ചിത്രം രണ്ടാം ദിനത്തില്‍ മൂന്ന് കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കി. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്.

പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ച്ചയായ പ്രതിസന്ധികളും അപകടങ്ങളും, സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രം ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്.

പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം ഒമ്ബത് മാസത്തിനുള്ളില്‍ റിലീസ് ചെയ്യുമെന്ന് മണിരത്നം വ്യക്തമാക്കിയിരുന്നു. ഒന്നാം ഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം നടന്നിരുന്നുവെന്നും വിഎഫ്‌എകസ് വര്‍ക്കുകള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയിന്‍ സെല്‍വനില്‍ അണിനിരക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക