മണിരത്‌നത്തിന്റെ സംവിധാനത്തില്‍ അരങ്ങേറിയ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയന്‍ സെല്‍വന്‍ 2 റിലീസ് ചെയ്ത് രണ്ടാം ദിനത്തില്‍ ആഗോളതലത്തില്‍ 100 കോടി നേടി കുതിപ്പിലേക്ക്. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് 2.5 മില്യണ്‍ (16 കോടി) ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് മാത്രം രണ്ട് ദിവസത്തെ കളക്ഷന്‍ 57.9 കോടി രൂപയാണ്.

ഈ വര്‍ഷം തമിഴകത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് പിഎസ് 2 സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും 36 കോടിയും കേരളത്തില്‍ നിന്നും 5.5 കോടിയും ഇതുവരെ നേടി. കേരളത്തില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടിയിരിക്കുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളുടെ ആദ്യ ദിന വരുമാനം കണക്കാക്കുമ്ബോള്‍ വിജയ് ചിത്രം വാരിസിന്റെ റെക്കോര്‍ഡാണ് പിഎസ് 2 തകര്‍ത്തിരിക്കുന്നത്. പൊന്നിയന്‍ സെല്‍വന്‍ ആദ്യ ഭാഗത്തെ പിഎസ്-2 മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ് സാഹിത്യകാരന്‍ കല്‍കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കിസും സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീഗോകുലം മൂവീസാണ് കേരളത്തില്‍ വിതരണം നടത്തുന്നത്. തെന്നിന്ത്യയില്‍ നിന്നും വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിക്രം, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ റായ് ബച്ചന്‍, തൃഷ, ശോഭിത ദുലിപാല, ജയചിത്ര തുടങ്ങി നിരവധി അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക