മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ആയിഷയിലെ ​ഗാനം പുറത്ത്. കണ്ണില് കണ്ണില് എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ലൊക്കേഷന്‍ ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ​ഗാനമെത്തുന്നത്.

പ്രഭുദേവ നൃത്ത സംവിധാനം നിര്‍വഹിക്കുന്ന ​ഗാനത്തില്‍ മനോഹരമായ നൃത്തരം​ഗങ്ങളാണ് ഉള്ളത്. മഞ്ജു വാര്യരെ ഡാന്‍സ് പഠിക്കുന്ന പ്രഭുദേവയാണ് വിഡിയോയിലെ പ്രധാന ആകര്‍ഷണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയചന്ദ്രന്‍ സം​ഗീത സംവിധാനം നിര്‍വഹിക്കുന്ന ​ഗാനം മലയാളം, അറബി, ഇം​ഗ്ലീഷ് ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് മലയാളം വരികള്‍ എഴുതിയത്. അറബിക് വരികള്‍ എഴുതിയിരിക്കുന്നത് ഡോ. നൂറ അല്‍ മര്‍സൂഖിയാണ്. അഹി അജയനാണ് പാടിയിരിക്കുന്നത്.

ഇന്തോ- അറബിക് ചിത്രമാണ് ആയിഷ. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പ്രദര്‍ശനത്തിനെത്തുക. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രാധിക ഈ ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നു. സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക