സൂപ്പർ ഹിറ്റായി മാറിയ ദിലീപ് ചിത്രം പറക്കും തളികയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നായികാ താരമാണ് നിത്യ ദാസ്. അതിനു ശേഷം നരിമാൻ, കുഞ്ഞിക്കൂനൻ, ബാലേട്ടൻ, കണ്മഷി തുടങ്ങി പതിനാലോളം മലയാള ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും ഒരു തെലുങ്കു ചിത്രത്തിലും ഈ താരം അഭിനയിച്ചു.

2007 ഇൽ വിവാഹിതയായതിനു ശേഷം അഭിനയ രംഗത് നിന്നും മാറി നിന്ന ഈ നടി ഇപ്പോൾ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്. പള്ളിമണി എന്ന ചിത്രത്തിലൂടെയാണ് നിത്യ ദാസ് തിരിച്ചു വരുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടീസർ പുറത്തു വന്ന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിത്യ ദാസ് പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രധാന നെഗറ്റീവ് കഥാപാത്രമായി എത്തുന്നത് ശ്വേതാ മേനോനാണെന്ന പ്രത്യേകതയുമുണ്ട്. നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി. അനിൽ രചന നിർവഹിക്കുന്ന ഈ സൈക്കോ ഹൊറർ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴയാണ്.

എൽ.എ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ലക്ഷ്മി അരുൺ മേനോൻ ആണ് ഈ ഹൊറർ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങി വൻ താര നിര അണിനിരക്കുന്ന ഈ ചിത്രം, ഇതിന്റെ രചയിതാവായ കെ.വി. അനിലിന്റെ മൂന്നാമത്തെ സിനിമയാണ്. ഇരുപതിലേറെ ജനപ്രിയ നോവലുകളും പന്ത്രണ്ട് മെഗാ സീരിയലും രചിച്ചയാൾ കൂടിയാണ് കെ വി അനിൽ. നാൽപ്പത് ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന മൂന്ന് നിലകളുള്ള പള്ളിയുടെ സെറ്റ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണെന്നാണ് സൂചന. അനിയൻ ചിത്രശാല കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് അനന്തു വി എസും ഇതിനു സംഗീത സംവിധാനം നിർവഹിക്കുന്നത്‌ ശ്രീജിത്ത് രവിയുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക