ക്രേസി ഗോപാലൻ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ച താരമാണ് ദീപു കരുണാകരൻ. ദിലീപിനെ വെച്ച് ചെയ്ത ചിത്രം വലിയ ഹിറ്റ് ആയിരുന്നു. അതിനു ശേഷം ഒരുപിടി നല്ല സിനിമകൾ സംവിധാനം ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. എന്നാൽ കുറച്ച് കാലങ്ങൾ ആയി താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫയൽ എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന യുവാവ് ആണ് ദീപുവിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ദീപു കരുണാകരൻ. വ്യത്യസ്ത ജോണറിൽ ഉള്ള ചിത്രങ്ങൾ ചെയ്ത സംവിധായകൻ. ടെലിവിഷനിൽ ഇപ്പഴും നല്ല വ്യൂവർഷിപ് ഉള്ള ക്രേസി ഗോപാലൻ ആണ് ദീപുവിന്റെ ആദ്യ ചിത്രം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയറാം ഭാവന ഇവർ പ്രധാന വേഷത്തിൽ വന്ന, ഒരു ഹൊറർ മൂഡ് തരുന്ന ചിത്രം ‘വിന്റർ ‘ ഇന്നും കാണുമ്പോൾ ഫ്രഷ് ഫീൽ തരുന്ന ചിത്രമാണ്.. പ്രിത്വിരാജിനെ നായകനാക്കിയ കോമഡി ചിത്രം തേജബായ് ആൻഡ് ഫാമിലിക്കും ഇപ്പഴും ആരാധകർ ഉണ്ട്… മമ്മൂട്ടി നായകനായ ഫയർ മാൻ – ഒരു ഹിറ്റ്‌ ചിത്രം ആയിരുന്നു… കരിങ്കുന്നം 6 എന്ന സ്‌പോർട്സ് ഡ്രാമയിൽ മഞ്ജു വാര്യർ ആയിരുന്നു നായിക.. ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളുടെ എഴുത്തും സ്വന്തമായി തന്നെയാണ്.. ഇനിയും നല്ല സിനിമകൾ ദീപു കരുണാകാരനിൽ നിന്നും വരുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് കുറിപ്പ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായ് എത്തിയിരിക്കുന്നത്. ഈ പറഞ്ഞ എല്ലാ പടവും ഇഷ്ടമാണ്. ഫയർമാൻ  ഒക്കെ ഫേവറിറ്റ് ആണ് എന്നാണ് വന്നിരിക്കുന്ന ഒരു കമെന്റ്.

ദീപു കരുണാകരൻ സിനിമയിൽനിന്ന് കുറച്ചു കാലമായി വിട്ടുനിൽക്കുന്നതിനുള്ള കാരണങ്ങൾ വ്യക്തമല്ല. എന്നാൽ അദ്ദേഹവുമായി ബന്ധപ്പെട്ട് അധികം പ്രേക്ഷകർക്ക് അറിയില്ലാത്ത മറ്റൊരു കാര്യമുണ്ട്. മലയാള സിനിമയിലെ ഒരു കാലത്തെ പ്രമുഖ നായികയായിരുന്ന സുചിത്ര മുരളിയുടെ ഇളയ സഹോദരനാണ് ദീപു കരുണാകരൻ എന്ന വസ്തുതയാണിത്. കരുണാകരൻ ഉഷ ദമ്പതിമാരുടെ മക്കളാണ് ഇരുവരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക