പറവൂർ: മൂന്നു സഹോദരിമാർ ഒരേ ദിവസം തങ്ങളുടെ വിവാഹത്തിനു മനസമ്മതം മൂളി. കച്ചേരിപ്പടി സെന്റ് ജർമയിൻസ് പള്ളിയിലാണ് അപൂർവമായ ചടങ്ങ് നടന്നത്. ഒറ്റ പ്രസവത്തിൽ ജനിച്ചവരാണു മൂവരും. ബിസിനസുകാരനായ ചേന്ദമംഗലം കാച്ചപ്പിള്ളി തമ്പി ചെറിയാന്റെയും അധ്യാപികയായ ആഷയുടെയും മക്കളായ മഹിമ മേരി, മരിയ നൊബർട്ട, മമത വിക്റ്ററീന എന്നിവരുടെ മനസമ്മതമാണ് ഇന്നലെ നടന്നത്. 1995 ഡിസംബർ 11നായിരുന്നു ഇവരുടെ ജനനം.

കുറുമ്പത്തുരുത്ത് പടമാട്ടുമ്മൽ വിനിൽ ജോയിയാണു മഹിമ മേരിയുടെ വരൻ. മറിയപ്പടി താണിപ്പിള്ളി അലക്സ് ജോൺസൻ മരിയ നൊബർട്ടയുടെയും ചെറിയപഴമ്പിള്ളിത്തുരുത്ത് കല്ലുങ്കൽ ജിസ് സൈമൺ മമത വിക്റ്ററീനയുടെയും വരന്മാരാണ്. മഹിമ ലൈബ്രേറിയനും മരിയ അക്കൗണ്ടന്റും മമത എയർ അറേബ്യ എയർവേസ് ജീവനക്കാരിയുമാണ്. 19നു മരിയയുടെയും 26നു മമതയുടെയും 29നു മഹിമയുടെയും വിവാഹം നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക