പാലക്കാട്: ഭാര്യയുടെ വ്യവസായ സ്ഥാപനത്തില്‍ മോഷണം നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയ വ്യക്തി അറസ്റ്റില്‍. പരിസ്ഥിതി പ്രവര്‍ത്തകനായ ആര്‍മുഖന്‍ പത്തിച്ചിറയാണ് പൊലീസിന്‍റെ പിടിയിലായത്. പാലക്കാട് മുതലമടയിലെ ഹാപ്പി ഹെര്‍ബല്‍ കെയര്‍ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഓഗസ്റ്റ് 13 നാണ് ഹാപ്പി ഹെര്‍ബല്‍ എന്ന സ്ഥാപനത്തില്‍ മോഷണം നടന്നത്. മെമ്മറി കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍, ഹാര്‍ഡ് ഡിസ്ക്കുകള്‍, 3 മൊബൈല്‍ ഫോണുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയല്‍, പാസ്‌വേഡുകള്‍ എഴുതിവെച്ച ഡയറി, കാറിന്‍റെ താക്കോല്‍ എന്നിവയാണ് മോഷണം പോയത്. രണ്ട് കമ്ബ്യൂട്ടര്‍ തല്ലി തകര്‍ക്കുകയും ചെയ്തു.

നാട്ടുകല്‍ സ്വദേശി ഷമീര്‍, പൊന്നാനി സ്വദേശി സുഹീല്‍ എന്നിവര്‍ കേസില്‍ അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തതോടെയാണ് മോഷണം നടത്താന്‍ ക്വട്ടേഷന്‍ ലഭിച്ചതാണെന്ന് വിവരം പൊലീസ് അറിഞ്ഞത്. വെട്ടു കേസില്‍ അറസ്റ്റിലായി ചിറ്റൂര്‍ ജയിലില്‍ കഴിയവെയാണ് ആറുമുഖന്‍ പത്തിച്ചിറ സഹതടവുകാര്‍ക്ക് ഭാര്യയുടെ സ്ഥാപനത്തിലെ പ്രധാന വിവരങ്ങള്‍ അടങ്ങിയ ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും ഫയലുകളും മോഷ്ടിക്കാന്‍ 50000 രൂപക്ക് ക്വട്ടേഷന്‍ നല്‍കിയത്. കമ്ബനിയുടെ പ്രധാന രേഖകളും ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന്‍റെ വിവരങ്ങളുമാണ് മോഷണം പോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിസ്ഥിതി പ്രവര്‍ത്തകനായ ആര്‍മുഖന്‍ പത്തിച്ചിറയും ഭാര്യ അര്‍ഷാദും കുറച്ച്‌ നാളുകളായി അകന്ന് കഴിയുകയാണ്. ആര്‍മുഖന്‍ പത്തിച്ചിറ ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്ബനി തുടങ്ങിയെങ്കിലും വിജയിച്ചില്ല. ഇതൊടെയാണ് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭാര്യയുടെ സ്ഥാപനം തകര്‍ക്കാന്‍ പ്രധാന രേഖകള്‍ മോഷ്ടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. കൊല്ലംങ്കോട് പൊലീസ് അറസ്റ്റ് ചെയ്ത ആര്‍മുഖന്‍ പത്തിച്ചിറ റിമാന്‍റിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക