പുരാതന ഗ്രീക് നാടകകൃത്ത് അരിസ്റ്റോഫേനസ് ബിസി 411-ല്‍ രചിച്ച ലിസിസ്ട്രാറ്റ എന്ന നാടകത്തിലാണ് ‘ലൈംഗിക സമരം’ (Sex Strike) ആദ്യമായി പരാമര്‍ശിച്ചത്. ഈ നാടകത്തില്‍, സ്ത്രീ കഥാപാത്രം തന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഭര്‍ത്താവുമായി ലൈംഗിക ബന്ധം വിസമ്മതിക്കുന്നു. ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് ശേഷം, 1530-കളില്‍ നികരാഗ്വന്‍ സ്ത്രീകളും ഈ തന്ത്രം ഉപയോഗിച്ചു. സ്പാനിഷ് അടിമക്കച്ചവടം നിര്‍ത്തണമെന്നായിരുന്നു അവരുടെ ആവശ്യം.

ഏറ്റവും ഒടുവില്‍, അടുത്തിടെ ജര്‍മനിയിലെ മൃഗസംരക്ഷണ സംഘടനയായ പെറ്റ (PETA) സ്ത്രീകളോട് മാസാഹാരികളായ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടാന്‍ വിസമ്മതിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ ‘സെക്‌സ് സ്‌ട്രൈകിന്’ ആഹ്വാനം നല്‍കിയിരിക്കുകയാണ്. ഭൂമിയെ രക്ഷിക്കാന്‍ മാംസാഹാരം കഴിക്കുന്ന പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് സ്ത്രീകള്‍ ഒഴിവാക്കണമെന്ന് പെറ്റ ആവശ്യപ്പെടുന്നു. മാംസാഹാരം കൂടുതലായി കഴിക്കുന്ന പുരുഷന്മാരാണ് ഹരിതഗൃഹ വാതക പുറന്തള്ളലിന് ഉത്തരവാദികളെന്നും സംഘടന പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, കാലാവസ്ഥാ ദുരന്തത്തിന് സ്ത്രീകളേക്കാള്‍ കൂടുതല്‍ സംഭാവന നല്‍കുന്നത് പുരുഷന്മാരാണെന്ന് പറയുന്നു. മാംസാഹാരം കഴിക്കുന്നവര്‍ ഹരിതഗൃഹ വാതക ഉദ്‌വമനത്തിന് കാരണമാകുന്നു, സ്ത്രീകളേക്കാള്‍ 41 ശതമാനം പുരുഷന്മാര്‍ പരിസ്ഥിതിയെ മലിനമാക്കുന്നു.

ഇക്കാരണത്താല്‍, കുട്ടികളെ ജനിപ്പിക്കുന്നത് നിരോധിക്കേണ്ടത് ആവശ്യമാണെന്ന് പെറ്റ വ്യക്തമാക്കി. ഒരു കുട്ടിക്ക് 58.06 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നമുക്ക് ലാഭിക്കാം. ഇതോടൊപ്പം താപനില ഉയരുന്നതില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ മാംസത്തിന് 41 ശതമാനം നികുതി ഏര്‍പെടുത്തണമെന്നും ‘പെറ്റ’ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക