സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കത്തോലിക്ക സഭാ നേതൃത്വത്തിന്‍റെ നിലപാടിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. വിഷയം സജീവമായി നിലനിര്‍ത്താനുള്ള ശക്തമായ ശ്രമമൊന്നും സഭാതലത്തില്‍ നടന്നില്ല. സഭയുടെ പ്രതികരണങ്ങള്‍ വെറും പ്രസ്താവനകളില്‍ ഒതുങ്ങിയെന്നും സത്യദീപത്തിന്‍റെ വിമര്‍ശനം. സ്റ്റാന്‍ സ്വാമിയുടെ മരണം ജുഡീഷ്യല്‍ കൊലപാതകമാണെന്നും സത്യദീപം കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെയും സത്യദീപം എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. ഫാസിസത്തിന്‍റെ വധക്രമം എന്ന തലക്കെട്ടോടെയാണ് സത്യദീപം എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. കെസിബിസി, സിബിസിഐ അടക്കം വേണ്ടത്ര ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.സ്റ്റാന്‍ സ്വാമിക്ക് പുറമെ ഇപ്പോഴും ജയിലില്‍ കഴിയുന്ന വരവര റാവുവിനെപ്പോലുള്ള ആളുകളെ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെക്കൊണ്ട് രാജ്യത്തെ ജയിലുകള്‍ നിറയുമ്ബോള്‍ സ്വതന്ത്ര ഇന്ത്യയെന്ന മേല്‍വിലാസം ഭാരതത്തിന് നഷ്ടമാകുന്നു എന്നും രൂക്ഷ ഭാഷയില്‍ സത്യദീപം വിമര്‍ശനമുന്നയിച്ചു. സിറോ മലബാര്‍ സഭ അങ്കമാലി അതിരൂപതാ മുഖപത്രമാണ് സത്യദീപം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക