തിരുവനന്തപുരം: നാളെ രാവിലെ 11.45ക്ക് വാര്‍ത്താ സമ്മേളനം വിളിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.രാജ്ഭവനിലാണ് സമ്മേളനം. രേഖകളും ദൃശ്യങ്ങളും പുറത്തുവിടാനാണ് വാര്‍ത്താ സമ്മേളനമെന്ന് രാജ്ഭവന്‍ അറിയിച്ചു.

സര്‍വകലാശാല വിഷയങ്ങളിലിടപെടില്ലെന്നറിയിച്ച്‌ മുഖ്യമന്ത്രി എഴുതിയ കത്തുകളും ചില വീഡിയോ ദൃശ്യങ്ങളും പുറത്തു വിടുമെന്ന് ഗവര്‍ണര്‍ ഇന്ന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കെതിരെ അക്രമമുണ്ടായപ്പോള്‍ സുരക്ഷയ്‌ക്കെത്തിയ പൊലീസിനെ വേദിയിലുള്ളവര്‍ തടഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍ക്കാരുമായുള്ള പോരില്‍ ഒരടി പോലും പിന്നോട്ടില്ലെന്നാണ് ഗവര്‍ണറുടെ നീക്കങ്ങളിലൂടെ ലഭിക്കുന്ന സൂചന. ഓരോ ദിവസവും വിമര്‍ശനത്തിന്റെ തോത് കടുപ്പിക്കുന്ന നീക്കമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുള്ളത്. മുഖ്യമന്ത്രിയ്ക്ക് നിയമത്തിന്റെ എബിസിഡി അറിയില്ലെന്ന് ഇന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാരും തയ്യാറായിട്ടില്ല. ഗവര്‍ണറുടെ ആരോപണങ്ങള്‍ക്കെല്ലാം അതേ നാണയത്തില്‍ മറുപടി പറയുകയാണ് സര്‍ക്കാരും.

കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കൗണ്‍സിലില്‍ വെച്ച്‌ തനിക്കെതിരെ നടന്ന വധശ്രമത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശമാണെന്നതുള്‍പ്പടെ ഗുരുതര ആരോപണങ്ങളാണ് നേരത്തേ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ചത്. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഗവര്‍ണറുടെ ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക