ആലപ്പുഴ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം തുടരുകയാണ്. ഇപ്പോള്‍ യാത്രയ്ക്കിടെ ചെരുപ്പ് ധരിക്കാന്‍ പെണ്‍കുട്ടിയെ സഹായിച്ച രാഹുല്‍ ഗാന്ധിയുടെ വീഡിയോയാണ് വൈറലാകുന്നത്. ഒരു കൊച്ചു കുട്ടിയെ പാദരക്ഷകള്‍ ഇടാന്‍ സഹായിക്കുന്നതാണ് വീഡിയോ. മഹിളാ കോണ്‍ഗ്രസ് ആക്ടിംഗ് പ്രസിഡന്റ് നെറ്റ ഡിസൂസയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

“ലാളിത്യവും സ്‌നേഹവും. രാജ്യത്തെ ഒരുമയോടെ നിലനിര്‍ത്താന്‍ ഇവ രണ്ടും ആവശ്യമാണ്,” ഡിസൂസ ഹിന്ദിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ക്ലിപ്പില്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കരെയും രാഹുലിനൊപ്പം കാണാം. ഷെയര്‍ ചെയ്തതിന് ശേഷം ആയിരക്കണക്കിന് കാഴ്ചകളും ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. നിരവധി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ രാഹുല്‍ ഗാന്ധിയുടെ മഹത്തായ ആംഗ്യത്തെ പ്രശംസിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക