മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോരില്‍ മധ്യസ്ഥത വഹിച്ച്‌ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരോ രാഷ്ട്രപതി യോ ഇടപെടണമെന്ന ആവശ്യവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കായംകുളത്തെത്തിയ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ( K Sudhakaran ).

ഇരുകൂട്ടരുടേയും അതിരുകവിഞ്ഞ പോര് ജനാധിപത്യത്തിന് ഭീഷണിയും നാടിന്‍റെ സംസ്ക്കാരത്തിന് അപമാനവുമാണ്. ഭരണസ്തംഭനം ഉണ്ടായാല്‍ ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷം എന്ന നിലയില്‍ വിഷയത്തില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും സുധാകരന്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നുകില്‍ ഗവണ്‍മെന്‍റിനെ പിരിച്ചു വിടണം അല്ലെങ്കില്‍ ഗവര്‍ണറെ പിന്‍വലിക്കണം കുട്ടികള്‍ തെരുവില്‍ തെറി വിളിക്കുന്നത് പോലെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തുന്ന പ്രസ്താവനകള്‍. ഗവര്‍ണറുടെ ജീവന് ഭീഷണി ഉണ്ടെങ്കില്‍ ഗൗരവമായി കാണണമെന്നും കെ പി സി സി പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. സി പി എം ഗുണ്ടകളാണ് ഇതിന് പിന്നിലെന്ന് സുധാകരന്‍ പറഞ്ഞു.

യൂണിവേഴ്സിറ്റിലെ നിയമനമെല്ലാം പിന്‍വാതില്‍ നിയമനമായിരുന്നു. ഇതിനെല്ലാം ആദ്യഘട്ടത്തില്‍ സി പി എമ്മിനെ സഹായിച്ചത് ഗവര്‍ണറായിരുന്നു. ഗവര്‍ണറുടെ ദൗര്‍ബല്യം ചൂഷണം ചെയ്യാന്‍ ശ്രമിച്ചതാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണം. യോഗ്യത ഇല്ലാത്തവരെ നിയമിക്കാര്‍ കഴിയില്ലെന്ന് നിലപാടെടുത്താല്‍ ഗവര്‍ണറെ കുറ്റപ്പെടുത്താന്‍ കഴിയില്ല. അത് രാഷ്ട്രീയ നിലപാടായി കാണാന്‍ കഴിയില്ലെന്നും കെ പി സി സി പ്രസിഡന്‍റ് പറഞ്ഞു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ജാഥയെ സാമാന്യം ബോധമുള്ളവര്‍ എതിര്‍ക്കില്ല. സി പി എമ്മിന്‍റെ കേന്ദ്ര നേതൃത്യം അനുകൂലിക്കുന്നത് അതുകൊണ്ടുതന്നെയാണ്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഒഴുകിപ്പോയി പച്ചത്തുരുത്തായി കേരളത്തെ മാത്രം കാണുന്ന വിവേകമില്ലാത്ത സി പി എം നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ജാഥയെ മാത്രമല്ല, സി പി എമ്മിന്‍റെ കേന്ദ്ര നേതൃത്വം എടുത്തിട്ടുള്ള തീരുമാനങ്ങളെ തള്ളി പറഞ്ഞിട്ടുള്ളവരാണെന്നും കെ പി സി സി പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലും വലിയ ശതമാനം വോട്ടുള്ള കരുത്തുറ്റ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.

രാജ്യവ്യാപകമായി ഇത്തരമൊരു ജാഥ സംഘടിപ്പിക്കാന്‍ കഴിയാത്തവരാണ് പരിഹാസവുമായി വന്നിരിക്കുന്നത് സാമ്ബത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം വലയുമ്ബോള്‍ എന്ത് പഠിക്കാനാണ് മന്ത്രിമാരുടെ സംഘം വിദേശത്ത് പോകുന്നത്. യാത്രയെ പരിഹാസമായിട്ടാണ് കാണുന്നതെന്നും കെ പി സി സി പ്രസിഡന്‍റ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക