രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ വലിയ അലയൊലികളാണ് സൃഷ്ടിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തുടർ പരാജയത്തിന് ശേഷം കോൺഗ്രസിന് പുത്തനുണർവ് ആകുകയാണ് ദേശീയ നേതാവ് നടത്തുന്ന പദയാത്ര. കേരളത്തിലെ ഏഴ് ജില്ലകളിലൂടെ ആണ് യാത്ര കടന്നുപോകുന്നത്. യാത്ര എത്താത്ത ജില്ലകളിലെ പ്രവർത്തകർ മറ്റ് ജില്ലകളിലാണ് യാത്രയുടെ ഭാഗമാകുന്നത്.

18, 19 തീയതികളിൽ ആലപ്പുഴ ജില്ലയിലൂടെ കടന്നു പോകുമ്പോഴാണ് കോട്ടയം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ യാത്രയുടെ ഭാഗം ആകേണ്ടത്. ഇന്ന് കോട്ടയത്തുനിന്ന് വലിയ രീതിയിലുള്ള ജനപങ്കാളിത്തമാണ് ആലപ്പുഴ ജില്ലയിൽ പദയാത്രയുടെ ഭാഗമാണിത്. പ്രവർത്തകരും വലിയ രീതിയിലുള്ള ആവേശത്തോടെ കൂടിയാണ് യാത്രയെ സമീപിച്ചത്. കൃത്യമായ ഏകോപനത്തിലൂടെ യാത്രയിൽ കോൺഗ്രസ് പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ കഴിഞ്ഞത് കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷിന്റെ സംഘാടന മികവായി വിലയിരുത്തേണ്ടി വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കേരള കോൺഗ്രസ് യുഡിഎഫിൽ നിന്ന് വിട്ടു പോയതിനു ശേഷം ഡിസിസി പ്രസിഡണ്ട് ആയി നിയമിതനായ നാട്ടകം അവരുടെ ശക്തികേന്ദ്രങ്ങളിൽ കേന്ദ്രീകരിച്ച് കോൺഗ്രസിന്റെ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കുവാൻ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സംഘടനയെ ചലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അച്ചടക്കം ഉറപ്പുവരുത്തിയാണ് അദ്ദേഹം കോട്ടയത്ത് നടത്തുന്ന പ്രവർത്തനങ്ങൾ. സംഘടനാ മര്യാദകൾ പാലിക്കാത്ത നേതാക്കളോട് ദാക്ഷിണ്യമില്ലാത്ത നടപടികളും പലപ്പോഴും സ്വീകരിക്കുന്നുണ്ട്. അച്ചടക്കം ഉറപ്പുവരുത്തി ജില്ലയിൽ കോൺഗ്രസിന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡിസിസി പ്രസിഡൻറ് ആയി ചുമതലയേറ്റ ശേഷം അദ്ദേഹം തൻറെ സംഘാടക മികവ് പലവട്ടം തെളിയിച്ചിട്ടുണ്ട്. അഭൂതപൂർവ്വമായ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ജൻ ജാഗരൺ ജാഥയ്ക്ക് ശേഷം ഭാരത ജോഡോ യാത്രയിലുള്ള പ്രവർത്തക പങ്കാളിത്തവും ഈ സംഘടന മികവിന് ഉദാഹരണമായി തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക