പൂ​​ച്ചാ​​ക്ക​​ല്‍ (ആ​ല​പ്പു​ഴ): ത​ന്‍റെ ഉ​പ​ജീ​വ​ന മാ​ര്‍​ഗ​മാ​യ വ​ല കീ​റി​യ​തി​നു ന​ഷ്ട​പ​രി​ഹാ​രം ചോ​ദി​ച്ചു ചെ​ന്ന മ​ത്സ്യ ​തൊഴി​ലാ​ളി​യെ അ​ന്നു പു​ച്ഛി​ച്ചു തി​രി​ച്ച​യ​ച്ച​തി​ല്‍ കാപികോ റി​സോ​ര്‍​ട്ട് മാ​നേ​ജ്മെ​ന്‍റ് ഇ​പ്പോ​ള്‍ ശ​രി​ക്കും മനഃസ്ത​പി​ക്കു​ന്നു​ണ്ടാ​വ​ണം. 200 കോ​ടി​യി​ലേ​റെ മുതല്‍ മു​ട​ക്കു​ണ്ടെ​ന്നു പ​റ​യു​ന്ന കാ​പി​കോ റി​സോ​ര്‍​ട്ട് പൊ​ളി​ച്ചു നീ​ക്കാ​നു​ള്ള സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​തി​നു പി​ന്നി​ല്‍ വ​ലി​യ പ​രി​സ്ഥി​തി സം​ഘ​ട​നക​ളോ സ​ര്‍​ക്കാ​രു​ക​ളോ ഒ​ന്നു​മ​ല്ല, ഏ​താ​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ത്മ​വീ​ര്യ​ത്തോ​ടെ​യു​ള്ള പോ​രാ​ട്ട​മാ​ണ്. കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ കൂടി ഉടമസ്ഥതയിലുള്ളതാണ് കാപ്പികോ റിസോർട്ട്.

കേ​സി​ന്‍റെ തു​ട​ക്കം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റി​​സോ​​ര്‍​ട്ട് പൊ​​ളി​​ക്ക​​ണ​​മെ​​ന്ന ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ് ശേ​​ഖ​​രി​​ക്കാ​​ന്‍ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍​​ക്കു പ്രേ​ര​ണ​യാ​യ​ത് അ​​വ​​രി​​ലൊ​​രാ​​ളോ​​ടു റി​​സോ​​ര്‍​​ട്ട് അ​​ധി​​കൃ​​ത​​ര്‍ പു​​ല​​ര്‍​​ത്തി​​യ വി​​ര​​ട്ട​​ല്‍ ന​​യ​മാ​ണെ​ന്നു പ​റ​യു​ന്നു. റി​​സോ​​ര്‍​​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​​സ്തു​​ക്ക​​ളി​​ല്‍ ത​​ട്ടി ത​​ങ്ങ​​ളു​​ടെ വ​​ല​ കീ​​റി​​യെ​​ന്ന പ​​രാ​​തി​​യി​​ല്‍ ര​​ണ്ടു ല​​ക്ഷം ന​​ഷ്ട​​പ​​രി​​ഹാ​​രം തേ​​ടി റി​​സോ​​ര്‍​​ട്ട് അ​​ധി​​കൃ​​ത​​രെ സ​​മീ​​പി​​ച്ചെ​​ങ്കി​​ലും അ​​വ​​ര്‍ വ​​ഴ​​ങ്ങി​​യി​​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ​യാ​ണ് റി​സോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍ ചോ​ദ്യം​ചെ​യ്തെ​ന്ന ചി​ന്ത​യി​ലാ​ണ് നി​യ​മ​ന​ട​പ​ടി​ക​ളു​ടെ ആ​രം​ഭം. കേ​സ് പി​ന്നീ​ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​ട​ന ഏ​റ്റെ​ടു​ത്തു.

ര​ണ്ടു ല​ക്ഷ​ത്തി​ല്‍​നി​ന്ന് 200 കോ​ടി​യി​ലേ​ക്ക്

ആ ​​കേ​​സ് എ​​ത്തി​​നി​​​ന്ന​​ത് 200 കോ​​ടി​​യി​ലേ​റെ മു​​ത​​ല്‍ മു​​ട​​ക്കു​​ള്ള റി​​സോ​​ര്‍​​ട്ടി​​ന്‍റെ ക​​ട​​യ്ക്ക​​ല്‍. ഒ​​രു പ​​ക്ഷേ, ര​​ണ്ടു​ ലക്ഷ​​ത്തി​​ല്‍ തീ​​രു​​മാ​​യി​​രു​​ന്ന കേ​​സാ​​ണ് 200 കോ​​ടി​​യു​​ടെ പൊ​​ളി​​ച്ച​​ടു​​ക്ക​​ലി​​ല്‍ എ​​ത്തി​​യ​​ത്. കാ​പി​​കോ റി​​സോ​​ര്‍​ട്ട് പൊ​​ളി​​ച്ചു​​നീ​​ക്കാ​​ന്‍ ഹൈ​​ക്കോ​​ട​​തി 2013ല്‍ ​ആ​ണ് ഉത്തരവി​​ട്ട​​ത്.

ഇ​​തി​​നെ​​തി​​രേ റി​​സോ​​ര്‍​ട്ട് അ​​ധി​​കൃ​​ത​​ര്‍ സു​​പ്രീം കോ​​ട​​തി​​യി​​ല്‍ സ​​മ​​ര്‍​പ്പി​​ച്ച ഹ​​ര്‍​​ജി ജ​​സ്റ്റി​​സ് ന​​രി​​മാ​​ന്‍ അ​​ധ്യ​​ക്ഷ​​നാ​​യ ബെഞ്ച് ത​​ള്ളി. കേ​​സി​​ല്‍ കേ​​ര​​ള തീ​​ര​​ദേ​​ശ​​പ​​രി​​പാ​​ല​​ന അഥോ​​റി​​റ്റി​​യു​​ടെ ക​​ണ്ടെ​​ത്ത​​ലു​​ക​​ളെ കേ​​ന്ദ്ര പ​​രി​​സ്ഥി​​തി മന്ത്രാ​​ല​​യം ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ പി​​ന്തു​​ണ​​ച്ചി​​രു​​ന്നു. വിധിയെ ചോ​​ദ്യം​​ചെ​​യ്തു റി​​സോ​​ര്‍​ട്ട് അ​​ധി​​കൃ​​ത​​ര്‍ 2014ല്‍ ​​സു​​പ്രീം കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യും ഹ​​ര്‍​​ജി വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ക്കും വ​​രെ ത​​ത്‌​സ്ഥി​​തി തു​​ട​​ര​​ണ​​മെ​ന്നു ജ​​സ്റ്റി​​സ് ചെ​​ല​​മേ​​ശ്വ​​ര്‍ അ​​ധ്യ​​ക്ഷ​​നാ​​യ ബ​​ഞ്ച് വി​​ധി​​ക്കു​​ക​​യും ചെ​​യ്തിരുന്നു.

11.23 ഏ​ക്ക​ര്‍

11.23 ഏ​​ക്ക​​ര്‍ സ്ഥ​​ല​​ത്താ​​ണ് റി​​സോ​​ര്‍​​ട്ട് സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്. അ​ഞ്ചു പേ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന കു​റ​ച്ചു സ്ഥ​ലം കൂ​ടി​യ വി​ല ന​ല്കി വാ​ങ്ങി​യെ​ടു​ത്തു​കൊ​ണ്ടാ​ണ് റി​സോ​ര്‍​ട്ടു​കാ​ര്‍ ഈ ​തു​രു​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഒ​രു ഭാ​ഗം നി​ക​ത്തി​യെ​ടു​ത്തെ​ന്നും പു​റ​മ്ബോ​ക്ക് കൈ​യേ​റി​യെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം. കാ​​യ​​ലി​​ല്‍​നി​​ന്നു ഒ​​രു മീ​​റ്റ​​ര്‍ പോ​​ലും അ​​ക​​ലം പാ​​ലി​​ക്കാ​​തെ​​യാ​​ണ് റി​​സോ​​ര്‍​​ട്ട് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. കാ​​പി​​കോ​​യ്ക്ക് ഒ​​പ്പം വാ​​മി​​ക റിസോ​​ര്‍​ട്ടും പൊ​​ളി​​ക്കാ​​നും ഉ​​ത്ത​​ര​​വു​​ണ്ടാ​​യി​​രു​​ന്നു. ഇതില്‍ വാ​​മി​​ക റി​​സോ​​ര്‍​ട്ട് മാ​​ത്ര​​മാ​​ണ് പൊ​​ളി​​ച്ചു നീക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക