പുഷ്‍കര്‍- ഗായത്രി ദമ്ബതിമാര്‍ ഒരുക്കിയ തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്ക് സെപ്‍തംബര്‍ 30ന് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. നൂറിലധികം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇത് റെക്കോര്‍ഡാണ്.

അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലര്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദിയിലും ഒരു വേറിട്ട സിനിമകാഴ്ച ആയിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ തരുന്നത്. ഹിന്ദിയില്‍ വിക്രമും വേദയുമായി എത്തുന്നത് സെയ്‍ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്. പ്രത്യേകിച്ച്‌ ഹൃത്വിക് റോഷന് പ്രകടനത്തില്‍ ഏറെ സാധ്യതകളുള്ള കഥാപാത്രമായി വേദ മാറിയിട്ടുണ്ട് എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹിന്ദിയില്‍ തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ഭുഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍. ടി സീരീസ്, റിലയന്‍സ് എന്റര്‍ടെയ്‍ന്‍മെന്റ്, ഫ്രൈഡേ ഫിലിം‍വര്‍ക്ക്സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റിച്ചാര്‍ഡ് കെവിന്‍ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കുന്നത് വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവരാണ്.

വന്‍ ബജറ്റുകളില്‍ എത്തിയ ചിത്രങ്ങള്‍ ബോളിവുഡില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ വിക്രം വേദയുടെ റീമേക്കില്‍ ഒരു രക്ഷകനെ തേടുന്നുണ്ട് ആരാധകര്‍. ടീസറും ട്രെയിലറും ബോളിവുഡ് സിനിമാ ആരാധകരുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ബോളിവുഡ് ചിത്രം ബ്രഹ്‍മാസ്‍ത്ര മികച്ച കളക്ഷന്‍ നേടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക