തിരുവനന്തപുരം-തെങ്കാശി പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. നന്ദിയോടിനു സമീപം ചുണ്ടകരിക്കകത്താണ് സംഭവം. വാഹനം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. വിതുരയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്.

കാറിലുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണ്. കാര്‍ ഓടുന്നതിനിടയില്‍ പുക ഉയരുകയായിരുന്നു. ശ്രദ്ധയില്‍പെട്ട ഉടന്‍ യാത്രക്കാര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. നെടുമങ്ങാട് പനക്കോട് സ്വാദേശിയുടെ കാറാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ ഫോണ്‍ പ്രവര്‍ത്തികളുടെ ഭാഗമായുള്ള ജോലിക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.ഒപ്റ്റിക്കല്‍ ഫൈബര്‍ ജോയിന്റ് ചെയ്യുന്ന മെഷീന്‍ ഉള്‍പ്പടെ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നു. ഉപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക