ഇൻസ്റ്റഗ്രാം സിനിമയുമൊക്കെ ഫോളോ ചെയ്യുന്ന ഒരാൾക്ക് സാനിയ അയ്യപ്പൻ എന്ന പേര് പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമില്ലാതെ തന്നെ മനസ്സിലാക്കാൻ സാധിക്കും. ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമാണ് സാനിയ ഇയ്യപ്പൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രമായിരുന്നു സാനിയ ഒരു കരിയർ ബ്രേക്ക് സമ്മാനിച്ചിരുന്നത് എന്നതാണ് സത്യം.

ജാൻവി എന്ന കഥാപാത്രത്തിന് അത്രത്തോളം ആരാധകരായിരുന്നു ഉണ്ടായിരുന്നത്. വളരെ മികച്ച രീതിയിൽ തന്നെ ആ കഥാപാത്രത്തെ മനോഹരമാക്കുവാനും സാധിച്ചിരുന്നു. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് സിനിമയിലൊക്കെ ഒരു ഇടവേള എടുക്കുകയായിരുന്നു താരമിപ്പോൾ. മോഡലിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു പുതിയ വിശേഷത്തെ കുറിച്ചാണ് താരം സംസാരിച്ചുകൊണ്ടിരിക്കുന്നത്. തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ആളുകളെ അമ്പരപ്പിച്ച ഒരു തുറന്നുപറച്ചിൽ തന്നെയായിരുന്നു ഇത്. സെലിബ്രേറ്റ് മേക്കപ്പ് ആർട്ടിസ്റ്റായ സാമുമായി ആണ് സാനിയ ഡേറ്റിംഗ് ഏർപ്പെട്ടിരിക്കുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട് സാനിയ.

റിയാലിറ്റിഷോയിൽ ആയിരിക്കുന്ന കാലം മുതൽ തന്നെ തനിക്ക് സാമിനെ അറിയാമെന്നും ആദ്യമായി സാമിനെ പരിചയപ്പെടുന്നത് ഒരു എയർപോർട്ടിൽ വച്ച് ആണ് എന്നും ഒക്കെ തന്നെ ഓർത്ത് എടുക്കുന്നുണ്ട് സാനിയ. താൻ ആദ്യമായി സാമിനെ കാണുന്ന സമയത്ത് താൻ അരികിലേക്ക് ചെന്നു കൊണ്ട് മേക്ക്പാർട്ടസ്റ്റ് അല്ലേ തനിക്കറിയാമെന്നും താൻ വലിയൊരു ഫാനാണ് എന്നുമൊക്കെ തുറന്നു പറഞ്ഞിരുന്നു.

അതിനുശേഷം എന്നെങ്കിലുമൊരിക്കൽ എനിക്കും മേക്കപ്പ് ചെയ്തു തരണമെന്നും സാമിനോട് ആവശ്യപ്പെട്ടിരുന്നു. ശേഷമാണ് തങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഒരു ദൃഢത ഉണ്ടാകുന്നത്. വർഷങ്ങളായുള്ള പരിചയമാണ് എന്നും സാമിനോട് ചേർന്നു നിന്നുകൊണ്ട് പറയുന്നു. സാമിനെ കുറിച്ചുള്ള സാനിയയുടെ വെളിപ്പെടുത്തൽ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. നിരവധി കമന്റുകൾ ആണ് ഈ ഒരു അഭിപ്രായത്തിന് വന്നുകൊണ്ടിരിക്കുന്നത്. സാനിയയുടെ തുറന്നുപറച്ചിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക