രാജ്യത്തെ ഏറ്റവും വലിയ അതിസമ്ബന്നന്‍ ഗൗതം അദാനിയുടെ അദാനി ഇലക്‌ട്രിസിറ്റി എന്ന കമ്ബനിക്കെതിരെ ആര്‍ബിട്രേഷന്‍ നടപടികളുമായി അനില്‍ അംബാനിക്ക് കീഴിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍. 2021 ഡിസംബറിലെ ഷെയര്‍ പര്‍ച്ചേസ് എഗ്രിമെന്റ് തെറ്റിച്ചെന്ന് ആരോപിച്ചാണ് 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അനില്‍ അംബാനിയുടെ കമ്ബനി നിയമ നടപടികളിലേക്ക് കടന്നത്.

ഇതോടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്ബനിക്കെതിരെ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഇലക്‌ട്രിസിറ്റി കമ്ബനിയും പരാതി നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ അദാനി ഗ്രൂപ്പാണ് പുറത്ത് വിട്ടത്. മുംബൈ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷനിലാണ് പരാതികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തങ്ങളുടെ അധീനതയിലുണ്ടായിരുന്ന മുംബൈയിലെ ഊര്‍ജ്ജ വിതരണ ബിസിനസ് അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ട്രാന്‍സ്മിഷന്‍സ് കമ്ബനിക്ക് കൈമാറുന്നതിന്റെ ഭാഗമായി 2017 ഡിസംബറിലാണ് ഇരുകമ്ബനികളും ഷെയര്‍ പര്‍ച്ചേസ് എഗ്രിമെന്റ് ഒപ്പിട്ടത്. റിലയന്‍സ് ഇന്‍ഫ്രയുടെ ഊര്‍ജ്ജ ഉത്പാദനം, വിതരണം, ട്രാന്‍സ്മിഷന്‍ ബിസിനസുകള്‍ 2017ല്‍ അദാനി ട്രാന്‍സ്മിഷന്‍ കമ്ബനി 18800 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. ഈ പണം വായ്പകളുടെ തിരിച്ചടവിനാണ് അന്ന് റിലയന്‍സ് ഇന്‍ഫ്ര ഉപയോഗിച്ചത്.

ഇന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്ബനിയുടെ ഓഹരികള്‍ 7.17 ശതമാനം ഉയര്‍ന്ന് 174.10 രൂപയിലെത്തി. അതേസമയം അദാനി ട്രാന്‍സ്മിഷന്‍ കമ്ബനിയുടെ ഓഹരിമൂല്യം ഇന്ന് ഒരു ശതമാനം ഉയര്‍ന്ന് ഓഹരിക്ക് 4006 രൂപ എന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക