തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര കേരളത്തിൽ രണ്ടാം ദിനം സമാപിക്കുമ്പോൾ ഹൃദയസ്പർശിയായ ഒരു ചിത്രം സൈബർ ഇടങ്ങളിൽ വൈറലാകുന്നു. ചിത്രത്തിൽ ഒരു അമ്മ രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കുകയും അവർക്ക് കുടിക്കാൻ വെള്ളം നൽകിയതിന് ശേഷം രാഹുൽ അവരെ ചേർത്തു പിടിക്കുകയും ചെയ്യുന്നു. തിരുവനന്തപുരം യാത്രയ്ക്കിടെയാണ് ഈ അമ്മ രാഹുലിനെ കാണാനെത്തിയത്. നിരവധി കോൺഗ്രസ് നേതാക്കളാണ് ചിത്രം പങ്കുവെച്ചത്.

‘‘അരുവിക്കര മണ്ഡലത്തിലെ വിതുര ആനപ്പാറയിൽ നിന്നാണ് പ്രവർത്തകർക്കൊപ്പം ഭാരത്‌ ജോഡോ യാത്രയിൽ അണിനിരക്കാൻ സാനിയമ്മ വൈകിട്ട് പട്ടത്ത് എത്തിയത്. രാഹുൽ ഗാന്ധിയെ കണ്ടേ മടങ്ങൂ എന്ന ആഗ്രഹവുമായി എത്തിയ ഉമ്മയ്ക്ക് ഇന്ന് ആ വലിയ ആഗ്രഹം സഫലമായി. രാഹുലിന്റെ അരികിലേക്ക് ഓടിയെത്തിയ ഉമ്മയെ അദ്ദേഹം കലർപ്പില്ലാത്ത സ്നേഹത്തോടെ ഹൃദയത്തോട് ചേർത്ത് വച്ചു. അറുപതു കഴിഞ്ഞ്, പ്രായത്തിന്റെ എല്ലാ അവശതകളും മാറ്റി വച്ചു മൂവർണക്കൊടിയുമായി അണിനിരക്കുന്ന ഈ അമ്മമാരാണ് പാർട്ടിയുടെ വലിയ കരുത്ത്..’– ചിത്രം പങ്കിട്ട് മുൻ എംഎൽഎ കെ.എസ്.ശബരിനാഥൻ കുറിച്ചത് ഇങ്ങനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക