നോയിഡ: ഗേറ്റ് തുറക്കാന്‍ വൈകിയതിന് വനിതാ പ്രൊഫസര്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ചത് മൂന്ന് തവണ. നോയിഡയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഗേറ്റ് തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് രോഷാകുലയായ സുതപ ദാസ് എന്ന യുവതി കാറില്‍ നിന്നിറങ്ങി സുരക്ഷാ ജീവനക്കാരനായ സച്ചിന്റെ കരണത്തടിക്കുകയായിരുന്നു. മൂന്നുതവണ അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

നോയിഡയിലെ ക്ലിയോ കൗണ്ടിയിലാണ് സംഭവം. സുതപയുടെ വാഹനം ആര്‍എഫ്‌ഐഡിയില്‍ (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) കാണിച്ചിരുന്നില്ല. എന്നിട്ടും വാഹനം കടത്തിവിടാന്‍ തയാറായി. പക്ഷേ, അവര്‍ കാറില്‍ നിന്നും പുറത്തിറങ്ങി അധിക്ഷേപിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക