സേലം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച്‌ ചൂഷണം ചെയ്ത സിനിമാ സംവിധായകന്‍ വേല്‍ സത്രിയന്റെ സഹായി പെണ്‍സുഹൃത്തായ ജയജ്യോതി. സഹസംവിധായിക കൂടിയായ 23കാരിയുടെ സഹായത്തോടെയായിരുന്നു യുവതികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോ നിര്‍മാണം. വേല്‍സത്രിയന്‍ ചൂഷണം ചെയ്ത പെണ്‍കുട്ടികളെ നിശ്ശബ്ദമാക്കിയിരുന്നതും ഇടനിലക്കാരിയായി നിന്നിരുന്നതും ജയജ്യോതിയാണ്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നാനൂറിലേറെ സ്ത്രീകളില്‍നിന്ന് ഇരുവരും പണം തട്ടിയതായാണ് പൊലീസ് പറയുന്നത്.

തമിഴ്‌നാട്ടിലെ സേലത്ത് ഗ്ലോബല്‍ ക്രിയേഷന്‍ എന്ന പേരില്‍ സിനിമാ കമ്ബനി നടത്തുകയായിരുന്ന ഇരുവരെയും കഴിഞ്ഞ ദിവസമാണ് സൂരമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. ഇരുവരെയും സേലം ജില്ലാ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജില്ലയിലെ എടപ്പാടി സ്വദേശിയാണ് വേല്‍ സത്രിയന്‍. വിരുതനഗറിലെ ഇന്ദിരനഗര്‍ സ്വദേശിയാണ് ജയജ്യോതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം

വേല്‍ സത്രിയന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്ന പരസ്യം കണ്ട് നിരവധി പേരാണ് സൂരമംഗലം എസ്ബിഐ ഓഫീസേഴ്‌സ് കോളനിക്ക് അടുത്തുള്ള ഓം ശക്തി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ കമ്ബനിയിലെത്തിയിരുന്നത്. ഇവരെ വലയില്‍ വീഴ്ത്തി ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. മുപ്പതിലധികം ഹാര്‍ഡ് ഡിസ്‌കുകളില്‍ ഇത്തരത്തില്‍ നൂറു കണക്കിന് വീഡിയോകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

സിനിമയിലെ റോളുകള്‍ക്കായി മുപ്പതിനായിരം രൂപയാണ് ഇരുവരും അഡ്വാന്‍സ് വാങ്ങിയിരുന്നത്. നോ എന്നു പേരിട്ട ചിത്രത്തില്‍ അഭിനേതാക്കളെ തേടിയാണ് സത്രിയന്‍ ഏറ്റവും ഒടുവില്‍ പരസ്യം ചെയ്തത്. ഓഡിഷന് വേണ്ടി എത്തുന്ന യുവതികളെ കൊണ്ട് ഇന്റിമേറ്റ് സീനുകളില്‍ അഭിനയിപ്പിച്ചു. ചിത്രങ്ങളുമെടുത്തു. ഇവ കാണിച്ച്‌ യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

നിര്‍ണായകമായത് യുവതിയുടെ പരാതി

പ്രഖ്യാപിച്ച പുതിയ ചിത്രത്തില്‍ വേഷം തേടിയെത്തി വഞ്ചിക്കപ്പെട്ട യുവതിയാണ് പൊലീസിനെ സമീപിച്ചത്. സേലം മോഹന്‍നഗറില്‍ നിന്നുള്ള 32കാരിയാണ് ഇവര്‍. ചിത്രത്തില്‍ അവസരം തരാമെന്ന് പറഞ്ഞ് ഇവരില്‍ നിന്ന് വേല്‍ സത്രിയനും ജയജ്യോതിയും മുപ്പതിനായിരം രൂപ കൈപ്പറ്റിയിരുന്നു. പണം തിരിച്ചുചോദിച്ചതോടെ യുവതിക്ക് സിനിമാ കമ്ബനിയില്‍ ഓഫീസ് ഗേളിന്റെ ജോലി നല്‍കി. മൂന്നു മാസം കമ്ബനിയില്‍ ജോലി ചെയ്‌തെങ്കിലും ശമ്ബളം നല്‍കിയില്ല. വേല്‍ സത്രിയന്റെ കൂടെ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ജയജ്യോതിയുടെ സഹായത്തോടെ ഇവരെ ബ്ലാക്‌മെയ്ല്‍ ചെയ്യാനും ശ്രമിച്ചു.

ഇതോടെ യുവതി കമ്ബനിയിലെ ജോലി ഉപേക്ഷിച്ചു. ഇതിനിടെയാണ് നിരവധി യുവതികളുടെ വീഡിയോകളും ചിത്രങ്ങളും ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സൂരമംഗലം പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കുകയായിരുന്നു. സംവിധായകനെതിരെ ഇതുവരെ 12 പരാതികളാണ് ലഭിച്ചിട്ടുള്ളത്. തട്ടിപ്പിനിരയായ എല്ലാവരും പരാതി നല്‍കണമെന്ന് സേലം സിറ്റി പൊലീസ് കമ്മിഷണര്‍ നജ്മുല്‍ ഹുദ അഭ്യര്‍ത്ഥിച്ചു. പരാതികള്‍ക്കായി സൂരമംഗലം വനിതാ പൊലീസ് സ്റ്റേഷനില്‍ പ്രത്യേക സംവിധാനം രൂപീകരിച്ചു. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ജയജ്യോതി എയറോനോട്ടിക്കല്‍ എഞ്ചിനീയര്‍

സേലത്തെ സെന്‍ട്രല്‍ ലോ കോളജില്‍ പഠിക്കാനാണ് ജയജ്യോതി നഗരത്തിലെത്തിയത്. എയനോട്ടിക്കല്‍ എഞ്ചിനീയറായ ഇവരെ അഡ്മിഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വേല്‍ സത്രിയന്‍ ജയജ്യോതിയെ ഒപ്പംകൂട്ടിയത്. തുടര്‍ന്ന് സിനിമാകമ്ബനിയില്‍ ജോലിയും നല്‍കി. ഓഡിഷനെത്തുന്ന യുവതികളെ അശ്ലീലരംഗങ്ങള്‍ അഭിനയിക്കാന്‍ പരിശീലിപ്പിക്കുകയായിരുന്നു ജയജ്യോതിയുടെ പ്രധാനജോലി. യുവതികളെ ഇതിനായി നിര്‍ബന്ധിച്ചതും പിന്നീട് പരാതി ഇല്ലാതിരിക്കാന്‍ ഭീഷണിപ്പെടുത്തുന്നതും ഇവരാണെന്ന് പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക