തൃശൂര്‍ വാടാനപ്പള്ളി കടപ്പുറത്ത് മത്തി ചാകര. പൊക്കാഞ്ചേരി ബീച്ചില്‍ രാവിലെ ആറോടെയാണ് സംഭവം. കരയിലേക്ക് വന്‍തോതില്‍ മീനുകള്‍ തിരമാലയോടൊപ്പം അടിച്ചു കയറുകയായിരുന്നു.

രാവിലെ കടപ്പുറത്തെത്തിയവരാണ് ചാകര ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിച്ചതോടെ കൂടുതല്‍ ആളുകളെത്തി മല്‍സ്യം കൊണ്ടു പോവുകയാണ്. ഇപ്പോഴും ചാകര തുടരുകയാണ്. തിരമാലയോടൊപ്പം തീരത്തേക്ക് മത്സ്യങ്ങള്‍ അടിച്ചുകയറുകയാണ്. നിരവധിയാളുകള്‍ ഇപ്പോഴും കടപ്പുറത്തെത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക