തിരുവനന്തപുരം: ഓണാഘോഷം പൊടിപൊടിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാകും. ഇതോടെ വരും ദിവസങ്ങളില്‍ കടുത്ത ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ധനവകുപ്പ്. നിയന്ത്രണം ഏത് രീതിയില്‍ വേണമെന്നുള്ളതില്‍ തീരുമാനം നാളെയുണ്ടാകും.

ഓണക്കാലത്ത് ചെലവ് 15000 കോടി രൂപയായി. ഖജനാവ് കാലിയായ അവസ്ഥയാണ്. ചെലവ് ചുരുക്കി പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ അനുവദിച്ചിരിക്കുന്ന പണം ചെലവഴിക്കുന്നതില്‍ നിയന്ത്രണം വരുത്തുകയാണ് പ്രധാന മാര്‍ഗം. എത്ര തുക വരെയുള്ള ചെലവിടലിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ധനവകുപ്പ് ഉടന്‍ തീരുമാനിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിസന്ധിയില്‍ ആകെയുള്ള പരിഹാരം കേന്ദ്രത്തില്‍ നിന്നുള്ള ധനക്കമ്മി നികത്തല്‍ ഗ്രാന്‍ഡ്, ജിഎസ്ടി വിഹിതം എന്നിവ കിട്ടലാണ്. നാളെ ഇത് കിട്ടിയില്ലെങ്കില്‍ ഓവര്‍ ഡ്രാഫ്റ്റ് എടുക്കേണ്ടി വരും. നിത്യച്ചെലവിനായി റിസര്‍വ് ബാങ്കില്‍ നിന്ന് 1680 കോടി വരെയും എടുക്കാന്‍ കഴിയും. ചില വകുപ്പുകള്‍ പദ്ധതികള്‍ക്കായി വാങ്ങിയ തുക ചെലവഴിക്കാതെ അക്കൗണ്ടുകളിലുണ്ട്. അതും തിരിച്ച്‌ പിടിക്കാന്‍ ധനവകുപ്പ് ആലോചിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക